Story Dated: Sunday, March 15, 2015 02:12
കൊടുവള്ളി: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ.്‌കെ.ടി.യു. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥ നടത്തി. വര്‍ധിപ്പിച്ച കെട്ടിട നികുതിയും അമിത വൈദ്യുതി ചാര്‍ജും പിന്‍വലിക്കുക, കര്‍ഷകതൊഴിലാളി പെന്‍ഷന്‍ 1000 രൂപയാക്കി വര്‍ധിപ്പിക്കുക, ക്ഷേമനിധി പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, മതപരിവര്‍ത്തനമല്ല ദുരിത മോചനമാണ് വേണ്ടത് എന്നീ ആവശ്യങ്ങളാണ് ജാഥയില്‍ ഉന്നയിച്ചത്.
ടി പി രതീദേവി നയിച്ച ജാഥ കരൂഞ്ഞിയില്‍ കെ.എസ.്‌കെ.ടി.യു. സംസ്‌ഥാന കമ്മിറ്റിയംഗം ആര്‍.പി. ഭാസ്‌ക്കരകുറുപ്പ് ഉദ്‌ഘാടനം ചെയ്‌തു. പി.പി. കൃഷ്‌ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്‌റ്റന്‍ ടി.പി. രതീദേവി, പി. രാജന്‍, ടി.കെ. ചാത്തുക്കുട്ടി, പി. പ്രദീപ്, എം.കെ. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT