അഴിമതിക്കാര്‍ സൂക്ഷിക്കുക, ഗബ്ബര്‍ വരുന്നു മെയ് ഒന്നിന്. അക്ഷയ്കുമാര്‍ ചിത്രം ഗബ്ബര്‍ ഈസ് ബാക്ക് എന്ന ചിത്രമാണ് അഴിമതിക്കെതിരായ പോരാട്ട സിനിമയാകുന്നത്. സിനിമയുടെ രണ്ടാം ടീസര്‍ എത്തിക്കഴിഞ്ഞു. ടീസറിലെ വാചകം പഴയ ഷോലയിലെ ഗബ്ബര്‍ സിങ്ങിന്റെ ഹിറ്റ് ഡയലോഗാണ്. അംജദ് ഖാന്‍ അവതരിപ്പിച്ച ഗബ്ബര്‍ സിങ്ങിന്റെ നേര്‍ വിപരീതമാണ് അക്ഷയ്കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രം.
എ.ആര്‍ മുരുകദോസ് രചിച്ച സിനിമ കൃഷാണ് സംവിധാനം ചെയ്തത്. തമിഴില്‍ മരുകദോസിന്റെ രമണയെയാണ് ചില മാറ്റങ്ങളോടെ അദ്ദേഹം ബോളിവുഡില്‍ അവതരിപ്പിക്കുന്നത്. സഞ്ജയ് ലീല ബന്‍സാലിയും വയാകോം 18 നും ഷബീന ഖാനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ ശ്രുതി ഹസ്സനും കരീന കപൂറും സോനു സൂദും പ്രകാശ് രാജും അടങ്ങുന്ന താരനിരയുണ്ട്. മെയ് ഒന്നിനാണ് റിലീസ്
മേന്‍ ഗബ്ബര്‍ എന്നായിരുന്നു ആദ്യം പേരിട്ടത്. പിന്നീട് അത് ഗബ്ബര്‍ ഈസ് ബാക്ക് എന്നാക്കി. 'കറപ്ഷന്‍ ഡിറെയില്‍ഡ് മെയ് 1 ഗബ്ബര്‍ ഈസ് ബാക്ക്' എന്ന പോസ്റ്റുകള്‍ പ്രധാന സ്ഥലങ്ങളിലെല്ലാം ഇടംപിടിച്ചു.
from kerala news edited
via IFTTT