Story Dated: Saturday, March 14, 2015 12:22
തിരുവനന്തപുരം : ബജറ്റ് അവതരണത്തിനിടെ സ്‌പീക്കറുടെ ഇരിപ്പിടം മറിച്ചിട്ടത് ഉള്‍പ്പെടെ നിയമസഭയില്‍ ഉണ്ടായ പ്രതിഷേധത്തെ ന്യായീകരിച്ച് ഇ.പി ജയരാജന്‍ രംഗത്തെത്തി. മന്ത്രിമാര്‍ കോഴ വാങ്ങിയാല്‍ പ്രതിഷേധം ഉണ്ടാകുന്നത് സ്വാഭാവികമാണ്. മന്ത്രിമാര്‍ക്ക് എന്തുമാകാം എന്ന നിലപാട് വച്ചു പൊറുപ്പിക്കാനാകില്ല. കേസ് രജിസ്‌റ്റര്‍ ചെയ്‌ത് ജയിലില്‍ കിടക്കേണ്ടയാള്‍ ബജറ്റ് അവതരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചത് യു.ഡി.എഫ് അംഗങ്ങളാണെന്നും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പേരില്‍ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷത്തിന്റെ പ്രതിഷേധം മറികടന്ന് സഭയിലെത്തിയ ധനമന്ത്രി കെ.എം മാണി ബജറ്റ് വായിക്കാന്‍ തുടങ്ങിയതോടെ സ്‌പീക്കറുടെ ഡയറിലേയ്‌ക്ക് ഇരച്ചു കയറിയ പ്രതിപക്ഷാംഗങ്ങള്‍ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറും മൈക്കും തകര്‍ക്കുകയും ഇരിപ്പിടം വലിച്ചെറിയുകയും ചെയ്‌തിരുന്നു. സ്‌പീക്കറുടെ കസേര തകര്‍ത്തുള്ള പ്രതിഷേധത്തില്‍ ഇ.പി ജയരാജനായിരുന്നു മുന്‍പന്തിയില്‍ എന്നാണ് സഭയ്‌ക്കുള്ളിലെ ദൃശ്യങ്ങള്‍ വ്യക്‌തമാക്കുന്നത്.
from kerala news edited
via IFTTT