121

Powered By Blogger

Saturday, 14 March 2015

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; കണ്ണാശുപത്രിയിലെ കാത്തുനില്‍പ്പ്‌ ഒരു വര്‍ഷത്തിനകം അവസാനിപ്പിക്കും











Story Dated: Sunday, March 15, 2015 02:13


തിരുവനന്തപുരം: കണ്ണാശുപത്രിയിലെ ഒ.പിയില്‍ അനുഭവപ്പെടുന്ന അനിയന്ത്രിതമായ തിരക്ക്‌ ഒരു വര്‍ഷത്തിനകം അവസാനിപ്പിക്കാമെന്ന്‌ റീജിയണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഒപ്‌താല്‍മോളജി ഡയറക്‌ടര്‍ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പുതിയ ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും അതോടെ ഒ.പി. മാറ്റി സ്‌ഥാപിക്കുമെന്നും വിശദീകരണത്തില്‍ പറയുന്നു.


ഇപ്പോള്‍ ഒരു സമയത്ത്‌ 2000 പേരാണ്‌ കണ്ണാശുപത്രി ഒ.പി.യില്‍ ചികിത്സ തേടുന്നത്‌. ചന്തയെക്കാള്‍ ബഹളമായ ഒ.പിയിലിരുന്ന്‌ സ്വസ്‌ഥമായി രോഗനിര്‍ണയം നടത്താനാവുന്നില്ലെന്ന ഡോ. റീനാ റഷീദിന്റെ പരാതിയില്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ്‌. ജെ.ബി. കോശി കേസെടുത്ത്‌ റീജിയണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഒപ്‌താല്‍മോളജി ഡയറക്‌ടറോട്‌ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഒ.പിയിലെ ജനത്തിരക്കിന്‌ അടിയന്തിര പരിഹാരം കാണണമെന്ന്‌ ജസ്‌റ്റിസ്‌. ജെ.ബി. കോശി ആരോഗ്യ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്‌ നിര്‍ദ്ദേശം നല്‍കി.










from kerala news edited

via IFTTT