Story Dated: Friday, March 13, 2015 08:39
ന്യൂഡല്‍ഹി: വിവാദമായി മാറിയ അജ്‌ഞാതവാസത്തിന് ശേഷം കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി മാര്‍ച്ച് അവസാനത്തേടെ തിരിച്ചെത്തിയേക്കും. ബജറ്റ് സെഷന്റെ ആദ്യഭാഗം പൂര്‍ത്തിയാകുന്ന മാര്‍ച്ച് 20 ന് തിരിച്ചെത്തുമെന്നാണ് സൂചന. ബജറ്റിന്റെ ആദ്യ സെഷനില്‍ അദ്ദേഹം പങ്കു ചേരുന്നില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
നേരത്തേ ബജറ്റ് സെഷന്‍ തുടങ്ങിയ ഫെബ്രുവരി 23 നായിരുന്നു രണ്ടാഴ്‌ചത്തെ ലീവ് എടുത്ത് രാഹുല്‍ പോയത്. മാര്‍ച്ച് 10 ന് തിരിച്ചെത്തുമെന്നായിരുന്നു സൂചനകള്‍. തിരിച്ചെത്തിയ ശേഷം രാഹുല്‍ പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് വ്യക്‌തമാക്കി. ഏപ്രില്‍ പകുതിയോടെ നടക്കുന്ന എഐസിസി യോഗത്തില്‍ രാഹുലിനെ പാര്‍ട്ടി അദ്ധ്യക്ഷ സ്‌ഥാനത്തേക്ക് പരിഗണിച്ചേക്കും.
ബിജെപി സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ബില്‍ സംബന്ധിച്ച പുതിയ തീരുമാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധത്തില്‍ രാഹുല്‍ പങ്കെടുക്കുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ വ്യക്‌തമാക്കുന്നത്. ഉത്തര്‍പ്രദേശിലെ ഭട്ടാ പര്‍സൂലില്‍ നിന്നും ഡല്‍ഹിയിലേക്ക് ഒരു കിസാന്‍ സത്യാഗ്രഹ എന്ന പേരില്‍ പ്രതിഷേധം നടത്താനാണ് കോണ്‍ഗ്രസിന്റെ പദ്ധതി.
from kerala news edited
via IFTTT