Story Dated: Sunday, March 15, 2015 02:13
കൊണ്ടോട്ടി:
എല്‍.ഡി.എഫിന്റെ ഹര്‍ത്താലില്‍ കൊണ്ടോട്ടിയില്‍ സ്വകാര്യ ദീര്‍ഘദൂര ബസ്സിനു നേരെ കല്ലേറ്.ചെന്നൈയില്‍ നിന്ന് കണ്ണൂരിലേക്ക് പോുകയായിരുന്ന കെ.ടി.സി.ബസ്സിനുവോള്വോ നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ ഏഴുമണിയോടയാണ് സംഭവം. ബസ്സ് സ്റ്റാര്‍ ജംഗ്ഷനിലെത്തിയപ്പോള് ബൈക്കിലെത്തിയ യുവാക്കള്‍ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ബസ്സിന്റെ മുന്‍ഭാഗത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു.യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചെന്നൈയില്‍ നിന്നും വെള്ളിയാഴ്ച രാത്രി ഏഴിന് പുറപ്പെട്ടതായിരുന്നു ബസ്സ്.
കാസര്‍കോട്,കണ്ണൂര്‍,കോഴിക്കോട് ജില്ലയില്‍ നിന്നുളള സ്ത്രീകളുള്പ്പടെയുളളവരാണ് ബസ്സിലുണ്ടായിരുന്നത്. ചെന്നൈയില്‍ പഠിക്കുന്നവരും ജോലിചെയ്ുയന്നവരുമാണിവര്. യാത്രക്കാരെ പിന്നീട് പോലീസ് അകമ്പടിയോടെ ജീപ്പിലും ഓട്ടോയിലുമായി ഫറോക്ക് റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. കൊണ്ടോട്ടി മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. അങ്ങാടികളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു.വാഹനങ്ങളും നിരത്തിറങ്ങിയില്ല. നെടിയിരുപ്പ്,ചീക്കോട് പുളിക്കല്‍,പള്ളിക്കല്‍,ചീക്കോട്,മുതുവല്ലൂര്‍,വാഴക്കാട് പ്രദേശങ്ങളിലും ഹര്‍ത്താല്‍ ബാധിച്ചു.
from kerala news edited
via IFTTT