121

Powered By Blogger

Saturday, 14 March 2015

രണ്ട് പ്രണയചിത്രങ്ങളുമായി നിവേദ തെലുങ്കിലേക്ക്‌









നിവേദ തോമസ് തമിഴും കടന്ന് തെലുങ്കിലേക്ക്. രണ്ട് പ്രണയചിത്രങ്ങളില്‍ നായികവേഷം ചെയ്തുകൊണ്ടാണ് താരം തെലുങ്കിലേക്ക് ചുവടുവെക്കുന്നത്. നവീന്‍ ചന്ദ്രയുടെ ജൂലിയറ്റ് ലവര്‍ ഓഫ് ഇഡിയറ്റ് എന്ന ചിത്രത്തില്‍ നായികയായിട്ടാണ് നിവേദ ആദ്യം അഭിനയിക്കുന്നത്. ഹൈദരബാദില്‍ സിനിമയുടെ ലോഞ്ചിങ് നടന്നു. ജൂലിയറ്റ് എന്ന ടൈറ്റില്‍ വേഷമാണ് നിവേദ ചെയ്യുന്നത്.

സിനിമയ്ക്ക് അവധി നല്‍കി പരീക്ഷയ്ക്കുള്ള പഠനത്തിലാണ് താരമിപ്പോള്‍. സംഗീതപ്രാധാന്യമുള്ള മറ്റൊരു പ്രണയ ചിത്രത്തിനും നിവേദ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ബാലതാരമായി മലയാളത്തില്‍ തുടങ്ങിയ നിവേദ തമിഴില്‍ വിജയിയുടെ സഹോദരിയായി ജില്ലയില്‍ വേഷം ചെയ്തിരുന്നു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശമാണ് നിവേദയുടെ അടുത്ത റിലീസ് ചിത്രം.











from kerala news edited

via IFTTT