121

Powered By Blogger

Saturday, 14 March 2015

ബന്ധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ്‌ റിമാന്‍ഡില്‍











Story Dated: Sunday, March 15, 2015 02:13


കല്ലറ: ബന്ധുവിനെ മദ്യലഹരിയില്‍ തല കതകിലടിച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ്‌ റിമാന്‍ഡില്‍.

ഭരതന്നൂര്‍ കാക്കാണിക്കര മൂന്നാംചാല്‍ ബ്ലോക്ക്‌ നമ്പര്‍ 538-ല്‍ ഷിബു(36) ആണ്‌ റിമാന്‍ഡിലായത്‌. സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ; ബന്ധുക്കളായ ഷിബുവും ബിനുവും തമ്മില്‍ കഴിഞ്ഞ ദിവസം രാത്രി മദ്യലഹരിയില്‍ വാഗ്വാദം ഉണ്ടാവുകയും ഷിബു ബിനുവിന്റെ തല പലപ്രാവശ്യം കതകില്‍ ആഞ്ഞിടിക്കുകയുമായിരുന്നത്രേ.


തലക്ക്‌ ഗുരുതര പരുക്ക്‌പറ്റിയ ബിനു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്‌. സംഭവത്തെത്തുടര്‍ന്ന്‌ ഒളിവില്‍ പോയ ഷിബുവിനെ കിളിമാനൂര്‍ സി.ഐ ഷാജി, പാങ്ങോട്‌ എസ്‌.ഐ ബി.ജയന്‍ എന്നിവര്‍ ചേര്‍ന്ന്‌ പിടികൂടുകയായിരുന്നു. പ്രതിയെ നെടുമങ്ങാട്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.










from kerala news edited

via IFTTT