Story Dated: Saturday, March 14, 2015 12:48
തിരുവനന്തപുരം : ജി. കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന അരുവിക്കര സീറ്റ് സംബന്ധിച്ച് ആര്‍.എസ്.പിയില്‍ ഭിന്നത ഉടലെടുക്കുന്നതായി റിപ്പോര്‍ട്ട്. അരുവിക്കര ഉപതെരഞ്ഞെടുപ്പിലേയ്‌ക്ക് നീങ്ങിക്കൊണ്ടിരിക്കേ സീറ്റിന് അവകാശവാദവുമായി ആര്‍.എസ്.പി നേതാവ് വി.പി രാമകൃഷ്‌ണ പിള്ളയും സംസ്‌ഥാന സെക്രട്ടറി എ.എ അസീസുമാണ് രംഗത്തെത്തിയത്.
നേരെത്ത പരാജയപ്പെട്ട സീറ്റാണെങ്കിലും നിലവില്‍ വിജയസാധ്യയുണ്ടെന്നാണ് ഇവരുടെ വിലയിരുത്തല്‍. യു.ഡി.എഫ് യോഗത്തില്‍ ആര്‍.എസ്.പി ഇക്കാര്യം രേഖാമൂലം ആവശ്യപ്പെടുമെന്നും ഇരുവരും വ്യക്‌തമാക്കി. ഡപ്യൂട്ടി സ്‌പീക്കര്‍ സ്‌ഥാനത്തിന് അര്‍ഹതയുണ്ടെന്നും 17 ന് ചേരുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അസീസ് കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.
അതേസമയം, സീറ്റുവേണമോ എന്ന് സെക്രട്ടേറിയേറ്റ് തീരുമാനിക്കുമെന്നും നിലവില്‍ ഇങ്ങനെയൊരു ആവശ്യമില്ലെന്നും ഷിബു ബേബി ജോണ്‍ പ്രതികരിച്ചു.
from kerala news edited
via IFTTT