Story Dated: Sunday, March 15, 2015 02:13
കാട്ടാക്കട: സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നാഴ്‌ച മാത്രം ബാക്കിയുള്ളപ്പോള്‍ മലയോര പഞ്ചായത്തുകളില്‍ കരാറുപണികള്‍ തകൃതിയിലാണ്. എങ്ങനെയും പണികള്‍ ചെയ്‌തുതീര്‍ത്തതായിക്കാട്ടി ബില്ലുകള്‍ മാറ്റിയെടുക്കാനാണ് കരാറുകാരുടെ ഓട്ടം.
ത്രിതല പഞ്ചായത്തുകള്‍ പ്രധാനമായും ലക്ഷ്യമിടുന്ന ഗ്രാമീണ റോഡുകളുടെ ഉന്നമനവും തകര്‍ച്ച പരിഹരിക്കലും ഇത്തവണ കാട്ടാക്കട, ആര്യനാട് മേഖലകളില്‍ തീരെക്കുറവാണ്.
തകര്‍ന്നടിഞ്ഞ പ്രധാനാേഡുകളുടെ അറ്റകുറ്റപണികള്‍ പോലുംഇതേവരെ തുടങ്ങിയിട്ടില്ല. നെയ്യാര്‍ഡാം വിനോദസഞ്ചാര കേന്ദ്രത്തേയും കാപ്പുകാട്ടിലുള്ള ആനപരിപാലന കേന്ദ്രത്തേയും ബന്ധിപ്പിക്കുന്ന റോഡില്‍ വന്‍കുഴികളും അപകടക്കെണിയുമാണുള്ളത്.
കള്ളിക്കാട് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന നെയ്യാര്‍ഡാം, മരകുന്നം, നെട്ടുകാല്‍ത്തേരി വരെയുള്ള രണ്ടു കിലോമീറ്റര്‍ റോഡില്‍ കുഴികള്‍ മാത്രമാണ്. മാന്‍പാര്‍ക്ക്, കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് കോളജ്, തുറന്നജയില്‍, ചീങ്കണ്ണിപ്പാര്‍ക്ക് വരെയുള്ള വിനോദസഞ്ചാരികളുടെ റോഡിനാണ് കള്ളിക്കാട് പഞ്ചായത്തിന്റെ അവഗണന.
നെടുമങ്ങാട്-ഷൊര്‍ളക്കോട് സ്‌റ്റേറ്റ് ഹൈവേയുടെ ഭാഗമായ പരുത്തിപ്പള്ളി -കള്ളിക്കാട് റോഡ് തകര്‍ന്ന് അപകടംപതിവായി. ആര്യനാട്-പൊന്‍മുടി- ബോണക്കാട് വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് പോകാനുള്ള റോഡില്‍ കുഴികള്‍ നികത്താന്‍ നടപടിയില്ല. ആര്യനാട് സബ്രജിസ്‌ട്രാര്‍ ഓഫീസ് ജംഗ്‌ഷന്‍
മുതല്‍ ഇറവൂര്‍, കോട്ടക്കകം, പറണ്ടോട് വഴി ഇരുത്തലമൂല വരെ എത്തുന്ന എട്ട് കിലോമീറ്റര്‍ റോഡും തകര്‍ന്നിട്ടുണ്ട്.
from kerala news edited
via IFTTT