Story Dated: Sunday, March 15, 2015 02:13
നിലമ്പൂര്‍: നിലമ്പൂര്‍ ബൈപ്പാസ് റോഡിന്റെ സ്‌ഥലം ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സ്വകാര്യ വ്യക്‌തികള്‍ നല്‍കിയ സ്‌റ്റേഉത്തരവ് ഹൈക്കോടതി നീക്കി. മുക്കട്ട മദാരി സൈനബ, ഉമ്മര്‍ കുഴിക്കാട്ടില്‍, പാലപ്പുറം സൈനുദ്ദീന്‍, ചക്കാലക്കുത്ത് പാമ്പാടി ഹസീന, രാമംകുത്ത് പുതിയകത്ത് അന്‍വര്‍ അലി എന്നിവര്‍ സ്‌ഥലമേറ്റെടുപ്പിനെതിരെ നേടിയ സേ്‌റ്റ ഉത്തരവാണ് ജസ്‌റ്റിസ് വി. ചിദംബരേഷ് നീക്കിയത്.
സേ്‌റ്റ ഉത്തരവു പുനപരിശോധിക്കുന്നതിനായി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്‌ഥാനത്തില്‍ ബൈപ്പാസ്സിന്റെ തുടര്‍ നടപടികളുമായി മുന്നോട്ടു പോകുന്നതിനു ഹൈക്കോടതി അനുമതി നല്‍കി. മറ്റു നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിനു ശേഷമേ പരാതിക്കാരുടെ സ്‌ഥലം ഏറ്റെടുക്കാന്‍ പാടുള്ളൂവെന്നും രണ്ടാഴ്‌ചക്കു ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കുമെന്നും ഉത്തരവില്‍ വ്യക്‌തമാക്കിയിട്ടുണ്ട്. സ്വകാര്യവ്യക്‌തികള്‍ നേടിയ സ്‌റ്റേഉത്തരവു കാരണം ടെണ്ടര്‍ വിളിച്ച് പ്രവര്‍ത്തനാനുമതിവരെ നല്‍കിയിരുന്ന നിലമ്പൂര്‍ നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന ബൈപ്പാസിന്റെ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുകയായിരുന്നു.
ബൈപ്പാസിനായി 36 കോടി രൂപ കഴിഞ്ഞ വര്‍ഷം തന്നെ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. സ്‌റ്റേഉത്തരവ് നീക്കികിട്ടിയ സാഹചര്യത്തില്‍ സ്‌ഥലമേറ്റെടുപ്പ് ഊര്‍ജ്‌ജിതമാക്കാനുള്ള നടപടികളാണ് മലപ്പുറം ജില്ലാ ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്‌ടറുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. അന്തര്‍സംസ്‌ഥാനമായ പാതയായ സി.എന്‍.ജി റോഡില്‍ (കോഴിക്കോട്-നിലമ്പൂര്‍-ഗൂഡല്ലൂര്‍ റോഡ്) നിലമ്പൂര്‍ ജ്യോതിപ്പടിയില്‍ നിന്നും ചക്കാലക്കുത്ത്, രാമംകുത്ത്, അയ്ാര്‍പൊയിയല്‍വഴി വെളിയന്തോട്ടുവരെ ആറര കിലോ മീറ്റര്‍ ദൂരത്തിലാണ് 30 മീറ്റര്‍ വീതിയില്‍ നിര്‍ദ്ദിഷ്‌ട ബൈപാസ് പദ്ധതി.
ബൈപാസ് റോഡ് നിലവില്‍ വരുന്നതോടെ നിലമ്പൂര്‍ ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും. ഗൂഡല്ലൂര്‍, ഊട്ടി എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് നിലമ്പൂര്‍ ടൗണില്‍ ചുറ്റിവളയാതെ വെളിയന്തോടുവഴി എളുപ്പത്തില്‍ സി.എന്‍.ജി റോഡിലെത്താം.
from kerala news edited
via IFTTT