121

Powered By Blogger

Sunday, 21 June 2020

അഞ്ചുദിവസത്തെ കോവിഡ് ചികിത്സയ്ക്ക് ചെലവ് 30,000 രൂപയിലേറെ

കോവിഡ് രോഗികളുടെ ചിത്സയ്ക്കായി ഉപയോഗിക്കുന്ന ആന്റിവൈറൽ മരുന്നായ റെംഡെസിവിർ നിർമിക്കാൻ ഹെറ്റിറോ, സിപ്ല എന്നീ കമ്പനികൾക്ക് അനുമതി ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. റെംഡെസിവിറിന്റെ 100 മില്ലിഗ്രാം കുത്തിവെപ്പ് മരുന്ന് സിപ്രേമി എന്നപേരിൽ സിപ്ല ഇതിനകം പുറത്തിറക്കികഴിഞ്ഞു. ഹെറ്റിറോയാകട്ടെ കോവിഫോർ എന്ന ബ്രാൻഡിലാണ് മരുന്ന് പുറത്തിറക്കിയിട്ടുള്ളത്. മരുന്നിന്റെ വില സിപ്ല പുറത്തുവിട്ടിട്ടില്ലെങ്കിലും 5000-6000 രൂപ നിലവാരത്തിലാകും വിലയെന്ന് ഹെറ്റിറോ വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം അഞ്ചുദിവസത്തെ ചികിത്സയ്ക്ക് ഒരു രോഗിക്ക് 30,000 രൂപയോളം ചെലവുവരും. റിസ്ക് മാനേജുമെന്റ് പദ്ധതിയുടെ ഭാഗമായി മരുന്ന് ഉപയോഗത്തിനുള്ള പരിശീലനം നടത്തിവരികയാണെന്ന് കമ്പനി വ്യക്തമാക്കി. സർക്കാർ സംവിധാനം പൊതുവിപണി എന്നിവവഴി മരുന്ന് വിതരണംചെയ്യുമെന്നും കമ്പനി അറിയിച്ചു. ബിഡിആർ ഫാർമയുടെ സഹകരണത്തോടെയാണ് സിപ്ല മരുന്ന് നിർമിക്കുന്നത്. ഹെറ്റിറോ ഇതിനകം മരുന്ന് ലഭ്യമാക്കിയതായി പറയുന്നു. നിലവിൽ രാജ്യത്തെ ആവശ്യത്തിനുള്ള മതിയായ ശേഖരമുണ്ടെന്നും കമ്പനി അവകാശപ്പെട്ടു. ഒക്സിജൻ സ്വീകരിക്കുന്ന ഗുരുതരമല്ലാത്ത കോവിഡ് രോഗിക്കൾക്ക് റെംഡെസിവിർ നൽകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിരുന്നു. എന്നാൽ, മൂത്രാശയപ്രശ്നങ്ങളുള്ളവർക്കും കരൾ സംബന്ധമായ പ്രശ്നമുള്ളവർക്കും ഗർഭിണികൾ, മുലയൂട്ടുന്നവർ, 12വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർക്കും ഇത്നൽകാൻ പാടില്ലെന്നും നിർദേശമുണ്ട്.

from money rss https://bit.ly/3fKf0xd
via IFTTT