121

Powered By Blogger

Thursday, 28 January 2021

അഞ്ചാം ദിവസവും തകര്‍ച്ച: നിഫ്റ്റി 13,850ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. ബജറ്റിന് മുന്നോടിയായുള്ള വില്പന സമ്മർദത്തിൽ 10 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകനുണ്ടായത്. ജനുവരി 21 രേഖപ്പെടുത്തിയ ഉയർന്ന നിലവാരമായ 50,184 പോയന്റിൽനിന്ന് നാലായിരം പോയന്റിലേറെയാണ് സെൻസെക്സിന് നഷ്ടമായത്. 14,753 എന്ന ഉയർന്ന നിലാവരത്തിൽനിന്ന് നിഫ്റ്റിക്ക് 1000ത്തോളം പോയന്റും. ബാങ്ക്, റിയാൽറ്റി, ഐടി, ധനകാര്യം, എഫ്എംസിജി വിഭാഗങ്ങളെയാണ് തകർച്ച പ്രധാനാമായും ബാധിച്ചത്. വാഹനം, ഓയിൽആൻഡ്ഗ്യാസ് ഓഹരികളിൽ നേരിയതോതിൽ വാങ്ങൾ താൽപര്യവും പ്രകടമായി. വ്യാഴാഴ്ചത്തെ വ്യാപാരത്തിൽ 535.57 പോയന്റാണ് സെൻസെക്സിന് നഷ്ടമായത്. 46,874.36ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 150 പോയന്റ് താഴ്ന്ന് 13,817.50ലുമെത്തി. ബിഎസ്ഇയിലെ 1543 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1285 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 161 ഓഹരികൾക്ക് മാറ്റമില്ല. ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി സുസുകി, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ആക്സിസ് ബാങ്ക്, എസ്ബിഐ, ശ്രി സിമെന്റ്സ്, ഐഒസി, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ആഗോളകാരണങ്ങൾക്കുപുറമെ, ബജറ്റിനുമുന്നോടിയായുള്ള ലാഭമെടുപ്പുംകൂടിയായപ്പോൾ വിപണിയിൽ കരടികൾ പിടിമുറുക്കി. കുറഞ്ഞ നിലവാരത്തിൽ മികച്ച ഓഹരികൾ വാങ്ങാനുള്ള അവസരമാണ് ഈതിരുത്തലിലൂടെ നിക്ഷേപകന് ലഭിക്കുന്നത്. Nifty ends Jan series below 13,850, Sensex slips 535 pts

from money rss https://bit.ly/39uzERX
via IFTTT