121

Powered By Blogger

Thursday, 28 January 2021

നിയമം കര്‍ഷകരുടെ ഉന്നമനത്തിനെന്ന് രാഷ്ട്രപതി; ബജറ്റ് സമ്മേളനത്തിന് തുടക്കമായി

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. കാർഷിക നിയമങ്ങളെ പ്രകീർത്തിച്ചാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിന് തുടക്കമിട്ടത്. റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തെ അദ്ദേഹം അപലപിക്കുകയുംചെയ്തു. കർഷകരെ തറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ ജീവിതംമെച്ചപ്പെടുത്തുകയെന്നതാണ് നിയമപരിഷ്കരണത്തിന്റെ ലക്ഷ്യം. വിളകൾക്ക് ന്യായവില ഉറപ്പാക്കും. ചെറുകിട കർഷകരുടെ ക്ഷേമത്തിന് മുൻഗണനൽകുമെന്നും അദ്ദേഹം പറഞ്ഞു. 1,13,000 കോടി രൂപ പിഎം കിസാൻ സമ്മാൻ പദ്ധതിവഴി കർഷകർക്ക് താങ്ങായി അവരുടെ അക്കൗണ്ടുകളിലേയ്ക്ക് നൽകി. കോവിഡും കാലാവസ്ഥ വ്യതിയാനങ്ങളുമാണ് രാജ്യം ഈയിടെ നേരിട്ടത്. അതിനെ വിവിധ സാമ്പത്തികപാക്കേജുകളിലൂടെ വിദഗ്ധമായിനേരിടാനയെന്നും അ്ദേഹം കൂട്ടിച്ചേർത്തു. കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അടക്കം 17 പ്രതിപക്ഷ കക്ഷികൾ സഭബഹിഷ്കരിക്കുകയാണ്. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക. അതിനുമുമ്പായി വെള്ളിയാഴ്ച സാമ്പത്തിക സർവെ സഭയുടെമേശപ്പുറത്ത് വെയ്ക്കും.

from money rss https://bit.ly/3coPm2C
via IFTTT