121

Powered By Blogger

Wednesday, 5 January 2022

സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായം കൂടുന്നു: സാമ്പത്തിക ഉത്തേജന നടപടികളെ ബാധിച്ചേക്കും

മുംബൈ: സർക്കാർ കടപ്പത്രങ്ങളുടെ ആദായം 24 മാസത്തെ ഉയർന്ന നിലവാരമായ 6.52ശതമാനത്തിലെത്തി. പത്തുവർഷത്തെ കാലാവധിയുള്ള സർക്കാർ ബോണ്ടിന്റെ ആദായത്തിൽ ചൊവാഴ്ചമാത്രം ആറ് ബേസിസ് പോയന്റിന്റെ വർധനവാണുണ്ടായത്. രാജ്യത്തെ വർധിച്ചുവരുന്ന ധനക്കമ്മിയും ഉയർന്ന പണപ്പെരുപ്പവും കണക്കിലെടുത്ത് ബോണ്ട് നിക്ഷേപകർ ഉയർന്ന ആദായത്തിൽ ഉറച്ചുനിന്നതാണ് വർധനവണ്ടാകാനിടയാക്കിയത്. ബോണ്ട് ആദായത്തിൽ നാലുമാസത്തിനിടെയുണ്ടായ ഏറ്റവുംവലിയ ഏകദിന വർധനവാണിത്. 6.46 ശതമാനം ആദായത്തിലായിരുന്നു തിങ്കളാഴാച് വിപണി ക്ലോസ് ചെയ്തത്. ബാങ്ക് ക്രഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം, പണപ്പെരുപ്പം, യുഎസ് ബോണ്ട് ആദായം എന്നിവയിലെ വർധനമൂലം കുറച്ചുമാസങ്ങളായി രാജ്യത്തെ സർക്കാർ സെക്യൂരിറ്റി വിപണി സമ്മർദത്തിലാണ്. പത്ത് വർഷത്തെ യുഎസ് ട്രഷറി ആദായത്തിൽ 2021 ജനുവരി മൂന്നിന് ഒറ്റദിവസംകൊണ്ടാണ് 12.5 ബേസിസ് പോയന്റിന്റെ വർധനവുണ്ടായത്. ആദായം ഒരുമാസത്തെ ഉയർന്ന നിരക്കായ 1.64ശതമാനത്തിലെത്തുകയുംചെയ്തു. 2020 ജൂലായിലെ ഏറ്റവും താഴ്ന്ന നിരക്കായ 0.52ശതമാനത്തിൽനിന്ന് മൂന്നിരട്ടിയിലധികമാണ് വർധനവുണ്ടായത്. എപ്രകാരം ബാധിക്കും? ബോണ്ട് ആദായത്തിലെ വർധന രാജ്യത്തെ റീട്ടെയിൽ, കോർപറേറ്റ് വായ്പാ പലിശയിൽ വർധനവുണ്ടാക്കും. കുറഞ്ഞ പലിശ നിരക്കിലൂടെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനുള്ള റിസർവ് ബാങ്കിന്റെ ശ്രമത്തിന് അത് തിരിച്ചടിയാകുകയുംചെയ്യും. റിസർവ് ബാങ്ക് നൽകാൻ തയ്യാറായതിനേക്കാൾ ഉയർന്നനിലവാരത്തിൽ നിക്ഷേപകരിൽനിന്ന് പ്രതികരണമുണ്ടായതിനെതുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച 17,000 കോടിയുടെ ബോണ്ടുകളുടെ ലേലം സർക്കാർ റദ്ദാക്കിയിരുന്നു. കടപ്പത്രങ്ങളുടെ വില അടിസ്ഥാനമാക്കിയാണ് ദ്വീതിയ വിപണിയിൽ ആദായത്തിൽ വ്യതിയാനമുണ്ടാകുക. ബോണ്ട് വില ഉയരുമ്പോൾആദായംകുറയുന്നു.മറിച്ചും സംഭവിക്കുന്നു. മറ്റൊരുതരത്തിൽ വിശദമാക്കിയാൽ, നിക്ഷേപകർ നിലവിലുള്ള വരുമാനത്തിൽ തൃപ്തരല്ലാതെവന്നാൽ കൈവശമുള്ള ബോണ്ടുകൾ വിൽക്കുകയും കുറഞ്ഞ ആദായത്തിലെത്തുമ്പോൾ വാങ്ങുകയുംചെയ്യുന്നു. 2020 ജൂലായിലെ ഏറ്റവും കുറഞ്ഞ നിലവാരമായ 5.76ശതമാനത്തിൽനിന്ന് ഒരുവർഷത്തിനിടെ ബോണ്ട് ആദായത്തിൽ 76 ബേസിസ് പോയന്റിന്റെ വർധനവാണുണ്ടായത്.

from money rss https://bit.ly/3pRORV7
via IFTTT