121

Powered By Blogger

Wednesday, 5 January 2022

സെന്‍സെക്‌സ് 60,000വും നിഫ്റ്റി 17,900വും കടന്നു: മുന്നില്‍ ധനകാര്യ ഓഹരികള്‍|Market Closing

മുംബൈ: തുടക്കത്തിലെ ചാഞ്ചാട്ടത്തെ അതിജീവിച്ച് നാലാമത്തെ ദിവസവും സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ പ്രതീക്ഷിച്ചതിലുംനേരത്തെ പിൻവലിക്കുമെന്ന പ്രതീക്ഷയും ഒമിക്രോൺ അത്രതന്നെ അപകടകാരിയല്ലെന്ന വിശ്വാസവുമാണ് നിക്ഷേപകരെ സാധ്വീനിച്ചത്. ആഗോളതലത്തിൽ ആശങ്ക നിലനിൽക്കുന്നതിനാൽ ഉത്തജേന നടപടികളിൽനിന്ന് കേന്ദ്ര ബാങ്കുകൾ പിന്മാറുന്നത് വൈകിപ്പിച്ചേക്കുമെന്ന സൂചനകളോടൊപ്പം പണലഭ്യത ഉറപ്പുവരുത്താനുള്ള നടപടികൾ തുടരാനുള്ള സാധ്യതയും വിപണിയെ മുന്നോട്ടുനയിച്ചു. സെൻസെക്സ് 367.22 പോയന്റ് ഉയർന്ന് 60,223.15ലും നിഫ്റ്റി 120 പോയന്റ് നേട്ടത്തിൽ 17,925.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിൻസർവ്, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഗ്രാസിം ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ഡിവീസ് ലാബ്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ഐടി, ഫാർമ, പവർ സൂചികകൾ ഒഴികെയുള്ളവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഓട്ടോ, ബാങ്ക്, മെറ്റൽ, റിയാൽറ്റി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ 1-2ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.36ശതമാനവും നേട്ടമുണ്ടാക്കി. Sensex ends above 60K; Nifty holds 17,900; financials gain.

from money rss https://bit.ly/3eSI3An
via IFTTT