121

Powered By Blogger

Wednesday, 5 January 2022

ഓഹരിയിന്മേല്‍ വായ്പ നല്‍കാന്‍ ജിയോജിതിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം

കൊച്ചി: ജിയോജിത് ക്രെഡിറ്റ്സ് ഓഹരിയിന്മേൽ വായ്പ നൽകാനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു. രാജ്യത്തെ മുൻനിര നിക്ഷേപ സേവനദാതാക്കളായ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ഉപസ്ഥാപനമാണ് ജിയോജിത് ക്രെഡിറ്റ്സ്. ഇതോടെ നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററിയുടെ (NSDL) അക്കൗണ്ടുടമകൾക്ക് ഓഹരികളുടെ ജാമ്യത്തിൽ പൂർണമായും ഡിജിറ്റലായി വായ്പ നൽകുന്ന (LAS) രാജ്യത്തെ ആദ്യ കമ്പനിയായി മാറിയിരിക്കുകയാണ ് ജിയോജിത് ക്രെഡിറ്റ്സ്. കൊച്ചിയിൽ നടന്ന ചടങ്ങിൽ എൻഎസ്ഡിഎൽ മാനേജിംഗ് ഡയറക്ടർ പത്മജാ ചുന്ദുരു പ്ളാറ്റ്ഫോമിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. ജിയോജിത് മാനേജിംഗ് ഡയറക്ടർ സി ജെ ജോർജ്ജ്, ജിയോജിത് എക്സിക്യൂട്ടീവ് ഡയറക്ടർ എ ബാലകൃഷ്ണൻ, എൻഎസ്ഡിഎൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രശാന്ത് വാഗൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു. കൂടുതൽ നിക്ഷേപത്തിനോ അടിയന്തര വ്യക്തിപരമായ ആവശ്യങ്ങൾക്കോ നിക്ഷേപകർക്ക് ഉടൻ പണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഹരികളുടെ പണയത്തിൽ വായ്പ നൽകുന്ന ഡിജിറ്റൽ എൽഎഎസ് പദ്ധതി രൂപ കൽപന ചെയ്തത്. ഡിമാറ്റ് അക്കൗണ്ടുടമയ്ക്ക് നിമിഷങ്ങൾക്കുള്ളിൽ ഓഹരി പണയ അപേക്ഷ സമർപ്പിക്കാൻ ഡിജിറ്റൽ എൽഎഎസ് സംവിധാനത്തിലൂടെ കഴിയും. https://bit.ly/3JMbthJ എന്ന പേരിലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ഓഹരികൾ പണയം വെച്ച് ഇഷ്ടമുള്ള പദ്ധതിയിൽ അപേക്ഷിക്കാനും നടപടിക്രമങ്ങൾ ഓൺലൈനിൽ പൂർത്തിയാക്കാനും കഴിയും. ഡിജിറ്റൽ ഒപ്പുസഹിതം അപേക്ഷ അംഗീകരിക്കുന്നതോടെ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തും. ഉപയോഗിക്കുന്ന പണത്തിനു മാത്രമേ പലിശ ഈടാക്കൂ. എൽഎഎസ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ പരമാവധി പണം ലഭ്യമാവും. സൗകര്യപ്രദമായ രീതിയിൽ തിരിച്ചടയ്ക്കാം. ചില പ്രത്യേക പദ്ധതികൾക്ക് ആകർഷകമായ പലിശ നിരക്കും ജിയോജിത് ക്രെഡിറ്റ്സ് വാഗ്ദാനം ചെയ്യുന്നു. ഓഹരികൾ പണയം വെച്ച് വായ്പ വാങ്ങാൻ ആഗ്രഹിക്കുന്ന ഇടപാടുകാരുടെ ഡിമാറ്റ് അക്കൗണ്ടിൽ ആവശ്യമായത്ര ഓഹരികളുണ്ടായിരിക്കണം. അവരുടെ സിബിൽ സ്കോറും തൃപ്തികരമാവണം. എൻഎസ്ഡിഎല്ലിൽ ഡിമാറ്റ് അക്കൗണ്ടുള്ള ജിയോജിത് ഇടപാടുകാരല്ലാത്തവർക്കും അവരുടെ ഓഹരി ബ്രോക്കർമാരുടെ സേവനം നിലനിർത്തിക്കൊണ്ടു തന്നെ ഓൺലൈൻ പ്ളാറ്റ്ഫോമിലൂടെ എൽഎഎസ് വായ്പ വാങ്ങാൻ കഴിയും. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ടെക്നോളജി വിഭാഗമായ ജിയോജിത് ടെക്നോളജീസും എൻഎസ്ഡിഎല്ലും ചേർന്നാണ് എൽഎഎസ് ഡിജിറ്റൽ പ്ളാറ്റ്ഫോം രൂപകൽപന ചെയ്ത് നിർമ്മിച്ചത്. ഫോട്ടോ കാപ്ഷൻ: ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ലോൺ എഗെയ്ൻസ്റ്റ് ഷെയേഴ്സ് ഡിജിറ്റൽ പ്ലാറ്റ്ഫോം എൻ.എസ്.ഡി.എൽ. മാനേജിംഗ് ഡയറക്ടർ പത്മജ ചുന്ദുരു കൊച്ചിയിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുന്നു.

from money rss https://bit.ly/3pWhwZi
via IFTTT