121

Powered By Blogger

Monday, 25 May 2020

ഡല്‍ഹി ആള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മുതിര്‍ന്ന ഡോക്ടര്‍ കോവിഡ് ബാധിച്ചു മരിച്ചു

ഡല്‍ഹി ആള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മുതിര്‍ന്ന ഡോക്ടര്‍ കോവിഡ് ബാധിച്ചു മരിച്ചു. പള്‍മോണോളജി വിഭാഗത്തിന്റെ തലവനായ ഡോ. ജിതേന്ദ്ര നാഥ് പാണ്ഡെയാണ് ഇന്നലെ രാത്രി മരണപ്പെട്ടത്. 78 വയസായിരുന്നു. കഴിഞ്ഞ നിരവധി ആഴ്ചകളായി എയിംസ് കോവിഡ് ചികിത്സാ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് എയിംസ്.

കഴിഞ്ഞ ചൊവാഴ്ചയാണ് പാണ്ഡെയ്ക്കും ഭാര്യയ്ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. എന്നാല്‍ വളരെ ലഘുവായ ലക്ഷണങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. രോഗം സ്ഥിരീകരിച്ച ഉടനെ ഇരുവരും ഐസോലേഷനിലേക്ക് പോവുകയായിരുന്നു എന്നു എയിംസ് ഡയറക്ടര്‍ ഡോ. റണ്‍ദീപ് ഗുലേറിയ പറഞ്ഞതായി പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

"ഞങ്ങള്‍ അദ്ദേഹത്തിന്റെ കാര്യങ്ങള്‍ നിരന്തരം പരിശോധിച്ചുകൊണ്ടിരുന്നു. അസുഖം ഭേദമാവുന്നുണ്ട് എന്ന രീതിയിലാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇന്നലെ രാത്രി ഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍ പോയ അദ്ദേഹം ഉറക്കത്തില്‍ മരണപ്പെടുകയായിരുന്നു. മരണം ഹൃദയ സ്തംഭനം മൂലമായിരിക്കാം." ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. 

കഴിഞ്ഞ ദിവസം ഒരു കാന്റീന്‍ ജീവനക്കാരന്‍ എയിംസില്‍ കോവിഡ് ബാച്ച് മരിച്ചു. ഇതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഉള്ളവര്‍ക്ക് അടക്കം വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തത് സംബന്ധിച്ചു വലിയ പ്രതിഷേധം ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉയര്‍ന്നിരുന്നു. 

നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചിരിക്കുന്നത്.



* This article was originally published here