121

Powered By Blogger

Tuesday, 23 March 2021

മൊറട്ടോറിയം ഉത്തരവ് ബാങ്കുകൾ നേട്ടമാക്കി: സെൻസെക്‌സ് 50,051ൽ ക്ലോസ്‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. താഴ്ന്ന നിലവാരത്തിൽനിന്ന് 600 പോയന്റിലേറെയാണ് സെൻസെക്സ് കുതിച്ചത്. ഒടുവിൽ 280 പോയന്റ് നേട്ടത്തിൽ സെൻസെക്സ് 50,051ലും നിഫ്റ്റി 78 പോയന്റ് ഉയർന്ന് 14,815ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 2.6ശതമാനം ഉയർന്ന അൾട്രടെക് സിമെന്റ് ഓഹരിയാണ് നേട്ടത്തിൽ മുന്നിൽ. ഇൻഡസിൻഡ് ബാങ്ക്, ടൈറ്റാൻ, റിലയൻസ് ഇൻഡസ്ട്രീസ്, ആക്സിസ് ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, അദാനി പോർട്സ്, ഡിവീസ് ലാബ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവും നേട്ടമുണ്ടാക്കി. ഒഎൻജിസി, ഹിൻഡാൽകോ, പവർഗ്രിഡ്, ഐടിസി, എൻടിപിസി, എച്ച്ഡിഎഫ്സി, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെക്ടറൽ സൂചികകളിൽ നിഫ്റ്റി പൊതുമേഖ ബാങ്ക് മൂന്നുശതമാനം ഉയർന്നു. മറ്റ് രണ്ട് ബാങ്ക് സൂചികകളും 1.7ശതമാനം നേട്ടമുണ്ടാക്കി. മൊറട്ടോറിയം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവാണ് ബാങ്കുകൾ നേട്ടമാക്കിയത്. നിഫ്റ്റി ഓട്ടോ, ഫിനാൻഷ്യൽ സർവീസസ്, ഐടി, റിയാൽറ്റി സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. എഫ്എംസിജി, മെറ്റൽ സൂചികകളാണ് നഷ്ടത്തിൽ ക്ലോസ്ചെയ്തത്. Sensex ends 280 pts up

from money rss https://bit.ly/2PhmRdK
via IFTTT