121

Powered By Blogger

Tuesday, 24 March 2015

ഫ്രാന്‍സില്‍ വിമാനം തകര്‍ന്നുവീണു; 148 പേര്‍ മരിച്ചു









Story Dated: Tuesday, March 24, 2015 05:32



mangalam malayalam online newspaper

പാരീസ്‌: വീണ്ടും ആകാശ ദുരന്തം. ഫ്രാന്‍സില്‍ വിമാനം തകര്‍ന്നുവീണ്‌ 148 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. 142 യാത്രക്കാരും ആറ്‌ ജീവനക്കാരുമായി ബാഴ്‌സലോണയില്‍ നിന്ന്‌ ഡസില്‍ഡോര്‍ഫിലേക്ക്‌ പോകുകയായിരുന്ന എയര്‍ബസ്‌ എ 320 വമാനമാണ്‌ തകര്‍ന്നു വീണത്‌. 24 വര്‍ഷം പഴക്കമുള്ള വിമാനമാണ്‌ തകര്‍ന്നുവീണത്‌. ലുഫ്‌തന്‍സ എയര്‍ലൈന്‍സിന്റെ ഉപസ്‌ഥാപനമായ ജര്‍മ്മന്‍ വിംഗ്‌സിന്റെ ഉടമസ്‌ഥതയിലുള്ള വിമാനമാണിത്‌. യാത്രക്കാരില്‍ ആരും രക്ഷപെട്ടിരിക്കാന്‍ സാധ്യതയില്ലെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാങ്കോയിസ്‌ ഒലാണ്ടെ പ്രതികരിച്ചു.


ആല്‍പ്‌സ് പര്‍വതനിരയിലാണ്‌ വിമാനം തകര്‍ന്നുവീണത്‌. വിമാനാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയതായി ഫ്രഞ്ച്‌ ആഭ്യന്തര മന്ത്രാലയം സ്‌ഥിരീകരിച്ചു. ബാഴ്‌സിലോണയില്‍ നിന്ന്‌ നൂറ്‌ കിലോമീറ്റര്‍ അകലെ ഫ്രഞ്ച്‌ റിവെര നഗരത്തിന്റെ വടക്ക്‌ മാറിയാണ്‌ വിമാനാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്‌. ആഭ്യന്തര മന്ത്രി ബെര്‍ണാഡ്‌ കാസ്‌നെവുവിനെ ദുരന്ത സ്‌ഥലത്തേക്ക്‌ അയച്ചതായി ഫ്രാന്‍സ്‌ പ്രധാനമന്ത്രി മാനുവല്‍ വാല്‍സ്‌ അറിയിച്ചു.


പ്രാദേശിക സമയം 8.55ന്‌ പുറപ്പെട്ട വിമാനത്തില്‍ നിന്ന്‌ പ്രാദേശിക സമയം രാവിലെ 10.47ന്‌ പൈലറ്റ്‌ അടിയന്തര സന്ദേശം അയച്ചിരുന്നു. തകര്‍ന്നു വീഴുന്നതിന്‌ തൊട്ടുമുന്‍പ്‌ 38,000 അടി ഉയരത്തില്‍ പറന്നു കൊണ്ടിരുന്ന വിമാനം 5000 അടി താഴ്‌ചയിലേക്ക്‌ താഴ്‌ന്ന് പറന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌. അപകടകാരണം വ്യക്‌തമല്ല. മൃതദേഹങ്ങള്‍ അപകടസ്‌ഥലത്ത്‌ നിന്ന്‌ മാറ്റിക്കൊണ്ടിരിക്കുന്നതായി ഫ്രാന്‍സ്‌ ഏവിയേഷന്‍ അധികൃതരെ ഉദ്ധരിച്ച്‌ അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.










from kerala news edited

via IFTTT

Related Posts:

  • തെലുങ്ക് സിനിമ നിര്‍മ്മാതാവ് വി.ബി രാജേന്ദ്രപ്രസാദ് അന്തരിച്ചു ഹൈദരബാദ്: പ്രശസ്ത തെലുങ്ക് സിനിമ നിര്‍മ്മാതാവും സംവിധായകനുമായ വി.ബി രാജേന്ദ്രപ്രസാദ്(82) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. ആന്ധ്രയിലെ കൃഷ്ണ ജില്ലയില്‍ ജനിച്ച രാജേന്ദ്ര പ്രസാദ് 50 വര്‍ഷത്തെ സിനിമ ജീവിതത്തിനി… Read More
  • രസമറിയാം ജനവരി 23 മുതല്‍ രുചിമേളത്തിന്റെ കഥ പറയാന്‍ രസമെത്തുന്നു. രാജീവ് നാഥ് സംവിധാനം ചെയ്ത രസം എന്ന ചിത്രം ജനവരി 23 ന് മാക്‌സ് ലാബ് റിലീസ് ചെയ്യുന്നു. മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലായി തന്നെയാണ് ചിത്രത്തിലെത്തുന്നത്. ഇന്ദ്രജിത്ത്, … Read More
  • ഉത്തമവില്ലന്‍ ട്രെയിലറെത്തി കമല്‍ഹാസന്‍ നായകനാകുന്ന പുതിയ ചിത്രം ഉത്തമവില്ലന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കമലഹാസന്‍ വ്യത്യസ്ത ഗെറ്റപ്പുകളില്‍ ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. രമേശ് അരവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമല്‍ തന്നെയാണ് ചിത്രത… Read More
  • പുളുവന്‍ മത്തായി ആകാന്‍ അനൂപ് മേനോന്‍ പുളുവടി ശീലമാക്കിയ പുളുവന്‍ മത്തായി എന്ന് കഥാപാത്രമായി അനൂപ് മേനോന്‍ എത്തുന്നു. ഷീ ടാക്‌സിക്ക് ശേഷം അനൂപ് മേനോന്‍-സജി സുരേന്ദ്രന്‍-കൃഷ്ണ പൂജപ്പുര ടീമില്‍ നിന്നാണ് ഈ ചിത്രം വരുന്നത്. നുണകളുടെ ദിനമായ ഏപ്രില്‍ ഒന്നിനായിരിക… Read More
  • അമലിന്‌ മുഖ്യമന്ത്രിയുടെ സാന്ത്വനം: സ്‌കൂളില്‍ പോകാന്‍ സ്‌കൂട്ടര്‍ ലഭിക്കും Story Dated: Wednesday, January 14, 2015 05:17കല്‍പ്പറ്റ: എടത്തന ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിയായ അമലിന്‌ക്ല ാസ്സില്‍ പോകാന്‍ മുഖ്യമന്ത്രിയുടെ വക സ്‌കൂട്ടര്‍ ലഭിക്കും. ജന്‍മനാ ഇടത്‌ കാലിന… Read More