Story Dated: Tuesday, March 24, 2015 06:38
ബത്തേരി: ബൈക്കും കെ.എസ്.ആര്‍.ടി.സി. ബസും കൂട്ടിയിടിച്ച് ബൈക്കില്‍ യാത്ര ചെയ്‌തിരുന്ന രണ്ടുവയസുകാരി മരിച്ചു. ചീരാല്‍ വീട്ടിപ്പുര വിജയന്റെ മകള്‍ അയനയാണ് മരിച്ചത്. ചീരാലില്‍ നിന്ന് ബത്തേരിക്ക് വരികയായിരുന്നു വിജയനും ഭാര്യ ശ്രീധയും മകളും. പാട്ടവയലില്‍ നിന്ന് ബത്തേരിക്ക് വരികയായിരുന്ന ബസ് ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം സംഭവിച്ചത്. പൂമല പുത്തന്‍കുന്നില്‍ തിങ്കളാഴ്‌ച ഉച്ചക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. അയന സംഭവ സ്‌ഥലത്ത്‌വച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിജയനെയും ഭാര്യ ശ്രീധയെയും ആദ്യംബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തു.
from kerala news edited
via IFTTT