Story Dated: Tuesday, March 24, 2015 02:28
കോഴിക്കോട്: കുണ്ടൂപറമ്പില്‍ സിപിഎം-ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. സംഭവത്തില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭഗത്‌്സിംഗ് ദിനാചരണവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച രക്‌തസാക്ഷ്യം പരിപാടിക്കു നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകരില്‍ ചിലര്‍ അക്രമം നടത്തിയെന്നാണ് സി.പി.എം ആരോപണം. എന്നാല്‍ പ്രദേശത്തെ ബി.ജെ.പി നിയന്ത്രണത്തിലുള്ള സാംസ്‌കാരിക കേന്ദ്രത്തിനു നേരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞുവെന്നാണ് മറുപക്ഷം ആരോപിക്കുന്നത്. എലത്തൂര്‍ പോലീസ് സ്‌ഥലത്തു ക്യാമ്പ് ചെയ്ുയന്നുണ്ട്.
from kerala news edited
via IFTTT