Story Dated: Tuesday, March 24, 2015 02:28
കോഴിക്കോട്: കഞ്ചാവുമായി രണ്ടുപേര്‍ പന്നിയങ്കര പൊലീസിന്റെ പിടിയില്‍. ചക്കുംകടവ് വലിയകംപറമ്പില്‍ നൂര്‍ജനിവാസില്‍ ഷാജഹാന്‍(35), പുതിയങ്ങാടി പുറന്തോട്ടില്‍ പറമ്പില്‍ വൈത്തുല്‍ ഹുഫാസില്‍ സാജിത്(23)എന്നിവരാണ് അറസ്‌റ്റിലായത്. ഇരുവരില്‍ നിന്ന് 3.700 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ചക്കുംകടവില്‍ നിന്നാണ് ഇവര്‍ പോലീസിന്റെ പിടിയിലാകുന്നത്.
ബേപ്പൂര്‍, മെഡിക്കല്‍ കോളജ്, കസബ സ്‌റ്റേഷനുകളില്‍ ഷാജഹാനെതിരേ കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് കേസുകള്‍ നിലവിലുണ്ടെന്ന് അന്വേഷണഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ഏറെ നാളായി ഇരുവരും ചക്കുംകടവ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവില്‍പ്പന നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.
ഇരുവരേയും വടകര എന്‍.ഡി.പി.എസ് കോടതി റിമാന്റ് ചെയ്‌തു. ഇവരുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ വില്‍പ്പനശൃംഖലയില്‍ കണ്ണികളാണെന്ന് സംശയിക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. കസബ സി.ഐ ബാബു പെരിങ്ങോത്ത്, പന്നിയങ്കര അഡീഷണല്‍ എസ്.ഐ സോമസുന്ദരന്‍ എന്നിവരുള്‍പ്പെട്ട സംഘം കൂടുതല്‍ അന്വേഷണം തുടരുകയാണ്.
from kerala news edited
via IFTTT