121

Powered By Blogger

Tuesday, 24 March 2015

കടംവാങ്ങിയ പണം തിരികെ നല്‍കുന്നില്ലെന്ന്‌ പരാതി











Story Dated: Tuesday, March 24, 2015 05:13


അഞ്ചല്‍: സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിനായി പണം കടംവാങ്ങിയ യുവതി തിരികെ നല്‍കുന്നില്ലെന്ന പരാതിയുമായി അഞ്ചല്‍ തഴമേല്‍ സ്വദേശികളായ നിരവധിപേര്‍ രംഗത്തെത്തി. വടമണ്‍ സ്വദേശിനിയായ രാജശ്രീയ്‌ക്കെതിരെയാണ്‌ പരാതിയുമായി ഇവര്‍ രംഗത്തെത്തിയിട്ടുള്ളത്‌. തഴമേല്‍ സ്വദേശികളായ നിരവധിപേരില്‍ നിന്നും ചെക്കും മുദ്രപത്രങ്ങളും നല്‍കി ലക്ഷക്കണക്കിന്‌ രൂപ അപഹരിച്ചതായാണ്‌ ഇവര്‍ പരാതിയില്‍ പറയുന്നത്‌. തട്ടിപ്പ്‌ നടത്തിയെന്ന്‌ ആരോപിക്കപ്പെടുന്ന സ്‌ത്രീയ്‌ക്കെതിരെ അഞ്ചല്‍ പോലീസിലും ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമില്ലെന്നാണ്‌ ഇവര്‍ ആരോപിക്കുന്നത്‌.


പോലീസ്‌ റിക്കാര്‍ഡില്‍ ഇവര്‍ ഒളിവിലാണെന്നാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. എന്നാല്‍ അഗസ്‌ത്യക്കോട്‌ അമ്പലംമുക്കിലെ സ്വകാര്യ ഇംഗ്ലീഷ്‌മീഡിയം സ്‌കൂളില്‍ ഇവര്‍ ഇപ്പോഴും ലൈബ്രേറിയനായി ജോലിയില്‍ തുടരുമ്പോഴും ചില രാഷ്ര്‌ടീയ നേതാക്കളുടേയും പോലീസിലെ ചില ഉന്നതരുടേയും ഇടപെടലാണ്‌ ജയശ്രീയ്‌ക്കെതിരെ നടപടിയെടുക്കാന്‍ വൈകുന്നതെന്നുമാണ്‌ ഇവര്‍ പറയുന്നത്‌. തഴമേല്‍ സ്വദേശികളായ മുരളീധരന്‍, സന്തോഷ്‌, ബീന, ഗിരിജ, രജനി, സുജ, ബിന്ദു എന്നിവരാണ്‌ പത്രസമ്മേളനത്തിലൂടെ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്‌.










from kerala news edited

via IFTTT