Story Dated: Tuesday, March 24, 2015 04:18
ഗൊരാഖ്‌പൂര്: ഉത്തര്‍പ്രദേശിലെ ഗൊരാഖ്‌പൂര് റയില്‍വേ സ്‌റ്റേഷനില്‍ ചൗരി ചൗരാ എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് തലയില്ലാത്ത പെണ്‍കുട്ടിയുടെ മൃതശരീരം കണ്ടെത്തി. കറുത്ത പൊളിത്തീന്‍ ബാഗില്‍ സൂക്ഷിച്ച നിലയില്‍ ട്രെയിന്റെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ അപ്പര്‍ ബര്‍ത്തില്‍ നിന്നാണ് ശവശരീരം കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.
ട്രെയിന്‍ ഗൊരാഖ്‌പൂര് റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാര്‍ക്കായി നിര്‍ത്തിയപ്പോഴാണ് ശവശരീരം നിറച്ച ബാഗ് കണ്ടെത്തിയത്. കൗമാരക്കാരിയായ പെണ്‍കുട്ടിയുടെ മൃതശരീരമാണ് കണ്ടെത്തിയത്. തലയറുത്ത് മാറ്റിയ മൃതശരീരത്തില്‍ ഉടല്‍ മാത്രമാണ് ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം ട്രയിനില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ബോഗി വൃത്തിയാക്കുന്നതിനെത്തിയ ജീവനക്കാരാണ് ബാഗ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് സ്‌ഥലത്ത് എത്തിയെങ്കിലും ബാഗിന്റെ ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
പ്രാധമിക അന്വേഷണത്തില്‍ പെണ്‍കുട്ടി ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നതായി കണ്ടെത്തിയതായി പോലീസ് കണ്ടെത്തി. പെണ്‍കുട്ടിയെ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ച പോലീസ് കൊലയാളിയെ ഉടന്‍ കണ്ടെത്തുമെന്നും അറിയിച്ചു. പെണ്‍കുട്ടിയുടെ മൃതശരീരം പിന്നീട് പോസ്‌റ്റുമോര്‍ട്ടത്തിന് അയച്ചു.
from kerala news edited
via IFTTT