Story Dated: Tuesday, March 24, 2015 02:29
ചാലക്കുടി: ചാലക്കുടിയില്‍ തെരുവുനായ് ശല്യം രൂക്ഷം. ജനത്തിന് നായ്‌ക്കളെ ഭയന്ന് പുറത്തിറങ്ങാകുന്നില്ല. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ തെരുവുനായ്‌ശല്യത്തെ തുടര്‍ന്ന് രോഗികള്‍ക്കും ജീവനക്കാര്‍ക്കും ദുരിതമാകുന്നു നായകളെ ഭയന്ന് പലര്‍ക്കും ആശുപത്രി വരാന്തയിലേക്കുപോലും വരാനാകാത്ത അവസ്‌ഥയിലാണ്. നിരവധി പേര്‍ നായകളുടെ ആക്രമണത്തിനിരയായിട്ടുണ്ട്.
പുലര്‍ച്ചെയും വൈകുന്നേരങ്ങളിലുമാണു നായശല്യം രൂക്ഷമായിട്ടുള്ളത്. ബസ് സ്‌റ്റാന്‍ഡ് പരിസരങ്ങളിലും നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലും വൈകുന്നേരമാകുന്നതോടെ നായക്കൂട്ടം കൈയേറുന്നു. നായകള്‍ കടി കൂടുന്നതും യാത്രക്കാര്‍ക്കുനേരെ ചാടുന്നതും നിത്യസംഭവമാണ്. നായകളെ പിടികൂടാനോ മറ്റു നടപടി സ്വീകരിക്കാനോ അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ നടപടികളായില്ല.
നിരവധി പരാതികള്‍ ലഭിച്ചിട്ടും സാങ്കേതിക തടസങ്ങള്‍ നിരത്തി അധികൃതര്‍ ഒഴിഞ്ഞുമാറുകയാണെന്നാണ് നാട്ടുകാര്‍ പരാതിപറയുന്നത്. സ്‌കൂള്‍ പരിസരങ്ങളിലും നായകള്‍ അലഞ്ഞുനടക്കുന്നതു വിദ്യാര്‍ഥികള്‍ക്കും ഭീഷണിയാകുന്നുണ്ട്.
from kerala news edited
via IFTTT