ന്യൂഡല്‍ഹി: 62 ാമത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിന് പ്രധാന പുരസ്‌കാരങ്ങളില്ല. മറാഠി ചിത്രമായ കോര്‍ട്ട് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ക്വീന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കങ്കണ റണൗട്ട് മികച്ച നടിയായി. മികച്ച ഹിന്ദി ചിത്രവും ക്വീനാണ്
സഞ്ചാരി വിജയ് |
മൂന്നാം ലിംഗക്കാരുടെ ജീവിതം പ്രമേയമാക്കിയ കന്നട ചിത്രം നാന്‍ അവനല്ല അവളു എന്ന ചിത്രത്തിലെ അഭിനയമികവിന് സഞ്ചാരി വിജയ് മികച്ച നടനായി. ബംഗാളി ചിത്രമായ ചതുഷ്‌കോണ്‍ ഒരുക്കിയ ശ്രീജിത്ത് മുഖര്‍ജിയാണ് മികച്ച സംവിധായകന്‍. ജോഷി മംഗലത്തിനാണ് മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ്. ജയരാജ് സംവിധാനം ചെയ്ത ഒറ്റാലിന്റെ തിരക്കഥയാണ് ജോഷി മംഗലത്തിന് അവാര്‍ഡ് നേടിക്കൊടുത്തത്.
ആന്റണ്‍ ചെക്കോവിന്റെ യാങ്ക എന്ന കഥയുടെ ചലച്ചിത്ര ആവിഷ്‌കാരമായ ഒറ്റാലിന് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ഐന്‍ എന്ന ചിത്രം രണ്ട് അവാര്‍ഡുകള്‍ നേടി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഐന്‍ ലെ അഭിനയത്തിന് മുസ്തഫയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.
സെയ്‌വം എന്ന സിനിമയിലെ പാട്ടിലൂടെ ഉത്തര ഉണ്ണിക്കൃഷ്ണന്‍ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത ഗായകന്‍ പി.ഉണ്ണിക്കൃഷ്ണന്റെ മകളാണ് ഉത്തര. തമിഴ് ചിത്രമായ ജിഗര്‍ത്താണ്ഡയിലൂടെ വിവേക് ഹര്‍ഷന്‍ മികച്ച എഡിറ്ററായി.
ബോക്‌സിങ് താരം മേരി കോമിന്റെ ജീവിതം ആസ്പദമാക്കിയ മേരി കോം മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് നേടി.
എട്ടുവയസ്സുകാരി ഉത്തര ഉണ്ണികൃഷ്ണന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സെയ്‌വം സിനിമയിലെ ഗാനം കേള്‍ക്കാം
from kerala news edited
via IFTTT