121

Powered By Blogger

Monday, 23 March 2015

തമ്പിച്ചന്‍ ഇന്‍ തായ്‌ലന്‍ഡ്: സജി സുരേന്ദ്രന് ദിലീപിന്റെ ഡേറ്റ്‌









പാപ്പി അപ്പച്ച എന്ന ഹിറ്റ് ചിത്രത്തിലെ നിരപ്പേല്‍ പാപ്പി ദിലീപിന്റെ വേറിട്ട ചിത്രമായിരുന്നു. ഗെറ്റപ്പിലും മാനറിസങ്ങളും ദിലീപ് ആരാധകരെ പ്രീതിപ്പെടുത്തിയ ചിത്രം. വര്‍ഷങ്ങള്‍ക്കിപ്പുറം ദിലീപ് അത്തരത്തിലൊരു വേഷം വീണ്ടും ചെയ്യുന്നു. സജി സുരേന്ദ്രന്‍-കൃഷ് പൂജപ്പുര ടീമിന്റെ തമ്പിച്ചന്‍ ഇന്‍ തായ്‌ലന്‍ഡ് എന്ന ചിത്രത്തില്‍ തമ്പിച്ചന്‍ എന്ന ടൈറ്റില്‍ വേഷമാണ് ദിലീപിന്.

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമത്തിലെ പൗരപ്രമുഖനാണ് തമ്പിച്ചന്‍. കോടീശ്വരന്‍. സ്വന്തമായി അഞ്ച് ബസ്സ്, കാപ്പിത്തോട്ടം, കൂപ്പുകള്‍ അങ്ങനെ വലിയ ആസ്തിക്ക് ഉടമയാണ്. വല്യകാശുകാരനാണെങ്കിലും നാട്ടുകാര്‍ക്ക് എന്തിനും ഏതിനും തമ്പിച്ചന്‍ തന്നെ വേണം. ഇതൊക്കെയുണ്ടെങ്കിലും പക്ഷേ തമ്പിച്ചന് ഒരു വിവാഹം കഴിക്കാന്‍ സാധിക്കുന്നില്ല. അതിന് പാരവെക്കുന്നതും നാട്ടുകാര്‍ തന്നെയാണ്.


ഒരു പെണ്ണ് വന്ന് കയറിയാല്‍ തമ്പിച്ചന്റെ ജീവിതം തകരുമെന്നാണ് അവര്‍ കരുതുന്നത്. അങ്ങനെയിരിക്കെ തമ്പിച്ചന്‍ തായ്‌ലന്‍ഡിലേക്ക് ഒരു യാത്രപോകുകയാണ്. ഇതാണ് കഥാസാരം. ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടിയുടെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് സജി സുരേന്ദ്രനും-കൃഷ്ണ പൂജപ്പുരയുടെ ഈ ചിത്രത്തിന്റെ കഥ പറഞ്ഞത്. കഥകേട്ട ദിലീപ് ചിത്രം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു.











from kerala news edited

via IFTTT

Related Posts:

  • മലയാളത്തിലും ഒരു അമര്‍ അക്ബര്‍ ആന്റണി സിനിമ ബോളിവുഡില്‍ വന്‍ ഹിറ്റായ അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രം കാണാത്തവര്‍ ചുരുക്കമാണ്. റീമേക്കൊന്നുമില്ലെങ്കിലും അതേ പേരില്‍ മലയാളത്തില്‍ നാദിര്‍ഷ ആദ്യമായി മലയാളത്തില്‍ ഒരു സിനിമയെടുക്കുകയാണ്. ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത… Read More
  • ഐ അതുക്കും മേലെയാ ? ഐ അതുക്കും മേലെയാ ?posted on:27 Jan 2015 ഓരോ സിനിമകളും ഓരോ പ്രതീക്ഷയില്‍ തന്നെയാകും എല്ലാ പ്രേക്ഷകരും കാണുന്നുണ്ടാകുക. ഒരു പ്രതീക്ഷയും ഇല്ലാതെ ഒരാളും തിയേറ്ററില്‍ പോയി സിനിമ കാണാന്‍ തയ്യാറാകില്ല ല്ലോ. ഇത്തരത്തില്‍ ഒര… Read More
  • ചിരിപ്പടക്കവുമായി ഭാസ്‌കര്‍ ദ റാസ്‌കല്‍ ചിരിപ്പിക്കാന്‍, ചിന്തിപ്പിക്കാന്‍, ഓര്‍മപ്പെടുത്താന്‍ ഭാസ്‌കറും ഹിമയും . 'ഭാസ്‌കര്‍ ദ റാസ്‌കല്‍' സില്‍വര്‍ സ്‌ക്രീനില്‍ തെളിയുമ്പോള്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി-നയന്‍താര ജോടിയാണ് ഭാസ്‌കറും ഹിമയുമായി ആസ്… Read More
  • ഭീകരജീവി വരുകയാണ്; ഫിബ്രവരി ആറിന്‌ ഭീകരജീവി വരുന്നു, അടുത്തവെള്ളിയാഴ്ച. പേടിപ്പിക്കാനോ ചിരിപ്പിക്കാനോ വരവെന്ന് കണ്ട് തന്നെ അറിയണം. ഏതായാലും ട്രെയിലര്‍ നല്‍കുന്ന സൂചന ചിരിക്കാനുള്ള വക ഉണ്ടെന്ന് തന്നെയാണ്. ജയസൂര്യ നായകനാകുന്ന ആട് ഒരു ഭീകരജീവി എന്ന സിനിമയ… Read More
  • ജയറാമിന്റെ 200 ാം ചിത്രം 'സര്‍.സി.പി' ജയറാമിന്റെ 200 ാം ചിത്രമായ സര്‍.സി.പി ഫിബ്രവരി ആദ്യവാരം റിലീസിന് ഒരുങ്ങുന്നു. ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സര്‍ സി.പി. എന്നത് ചെത്തിമറ്റത്തു ഫിലിപ്പിന്റെ ചുരുക്കപ്പേരാണ്. നാട്ടിലെ സി.പി. കോളേജ് പ്രിന്‍… Read More