121

Powered By Blogger

Monday, 23 March 2015

കോപ്പിയടി വിവാദം; കുട്ടികള്‍ക്ക്‌ പുസ്‌തകം നോക്കിയെഴുതാന്‍ അവസരം നല്‍കുണമെന്ന്‌ ലാലു പ്രസാദ്‌









Story Dated: Monday, March 23, 2015 07:31



mangalam malayalam online newspaper

പാട്‌ന: ബീഹാറില്‍ പത്താം ക്ലാസ്‌ പെതുപരീക്ഷയില്‍ വിദ്യാര്‍ത്ഥികളെ ബന്ധുക്കളും അധ്യാപകരും കോപ്പിയടിക്കാന്‍ സഹായിക്കുന്ന ദൃശ്യങ്ങള്‍ വിവാദമായതോടെ വിവാദ പരാമര്‍ശവുമായി ആര്‍.ജെ.ഡി. നേതാവ്‌ ലാലു പ്രസാദ്‌ യാദവ്‌ രംഗത്ത്‌. താന്റെ സര്‍ക്കാരാണ്‌ അധികാരത്തിലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പരീക്ഷയില്‍ പുസ്‌തകം നോക്കിയെഴുതാന്‍ അവസരം നല്‍കുമെന്നായിരുന്നു ലാലുവിന്റെ പ്രസ്‌താവന. ഒരു സ്‌കൂളിന്റെ ഉദ്‌ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ്‌ ലാലു പ്രസാദ്‌ വിവാദ പരാമര്‍ശം നടത്തിയത്‌.


തന്റെ സര്‍ക്കാരായിരുന്നു അധികാരത്തിലെങ്കില്‍ കുട്ടികള്‍ക്ക്‌ നോക്കിയെഴുതാന്‍ പുസ്‌തകങ്ങള്‍ നല്‍കും. പക്ഷേ വായിക്കാന്‍ അറിയുന്നവര്‍ക്ക്‌ മാത്രമേ പുസ്‌തകങ്ങളില്‍ നോക്കിയെഴുതാന്‍ കഴിയു. ഇതിന്‌ കഴിവില്ലാത്തവര്‍ക്ക്‌ പരീക്ഷാ സമയമായ മൂന്നുമണിക്കൂര്‍ പോരാതെ വരുമെന്നും മുഴുവന്‍ സമയവും ഇത്തരക്കാര്‍ ഉത്തരങ്ങള്‍ പരതി ചിലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ടാണ്‌ ബീഹാറിലെ കോപ്പിയടി ദൃശ്യങ്ങള്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയത്‌. കുട്ടികള്‍ക്ക്‌ കോപ്പിയെഴുതിയ പേപ്പറുകള്‍ കൈമാറാന്‍ രക്ഷിതാക്കളുള്‍പ്പെടുന്ന സംഘം സ്‌കൂളിന്റെ മൂന്നാം നിലവരെ ഭിത്തിയിലൂടെ പിടിച്ചുകയറുന്നത്‌ ദൃശ്യങ്ങളില്‍ വ്യക്‌തമായിരുന്നു. കോപ്പിയടി ശ്രദ്ധയില്‍ പെട്ടിട്ടും പ്രതികരിക്കാത്ത അധ്യാപകരെയും പോലീസുകാരെയും ദൃശ്യങ്ങളില്‍ കാണാം.










from kerala news edited

via IFTTT