121

Powered By Blogger

Monday, 23 March 2015

ശുകപുരം സാഗ്നികം അതിരാത്രം നാലാം ദിവസത്തിലേക്ക്‌











Story Dated: Monday, March 23, 2015 12:39


mangalam malayalam online newspaper

എടപ്പാള്‍ :ശുകപുരം സാഗ്നികം അതിരാത്രം നാലാം ദിവസത്തിലേക്ക്‌ കടന്നു. മൂന്നാം ദിവസമായ ഇന്നലെ രണ്ടാം ദിവസത്തേതിലെ പോലെ വ്രതദോഹനം, വിഷ്‌ണുക്രമണം, വാഥ്‌സപ്രോപസ്‌ഥാനം തുടങ്ങിയ ക്രിയകളും അവയ്‌ക്ക് ശേഷം യൂപഗ്രഹണം ക്രിയയും നടന്നു. യാഗശാലയുടെ കിഴക്കെ അറ്റത്ത്‌ ചിതിയുടെ കിഴക്കുഭാഗത്ത്‌ സ്‌ഥാപിക്കുന്ന ധ്വജസ്‌തംഭം പൊലുള്ളതാണ്‌ യൂപം. ഓരോ യജ്‌ഞത്തിനും ഫലഭേദേന വിവിധ മരങ്ങളാണ്‌ കൂവളം, പ്ലാശ്‌, കരിങ്ങാലി തുടങ്ങിയവയാണ്‌ യൂപത്തിന്‌ ഉപയോഗിക്കുന്നത്‌.


അതിരാത്രത്തിനും സോമയാഗത്തിനും കേരളത്തില്‍ ഉപയോഗിക്കുന്നത്‌ കൂവളമാണ്‌. യൂപത്തിന്‌ അനുയോജ്യമായ മരമുള്ളടത്ത്‌ചെന്ന്‌ അധ്വരുയു അനുവാദം ചോദിച്ച്‌ മരം മുറിച്ച്‌ അളന്ന്‌ തിട്ടപെടുത്തി ചതുരശ്രമായൊ അഷ്‌ടകോണായൊ ചെത്തിയെടുക്കുന്നു. ഒമ്പത്‌ അരത്നി യാണ്‌ യൂപത്തിന്റെ അളവ്‌. യജമാനനന്റെ ഉയരത്തിന്റെ നാലിലൊന്നാണ്‌ ഒരു അരത്നി. സൗകര്യത്തിന്‌ വേണ്ടി ഈ പണികള്‍ മുന്‍പ്‌ ചെയ്‌ത് വെയ്‌ക്കും. ക്രിയാംഗമായി തയ്ായറാക്കുന്നതിനെയാണ്‌ യൂപംകൊള്ളല്‍ എന്ന്‌ പറയുന്നത്‌.


യുപത്തില്‍ സര്‍വ്വ ദേവ സാനിധ്യമുണ്ടെന്നാണ്‌ വിശ്വാസം ദേവന്‍മാരുടെയും ഋഷിമാരുടെയും സ്വര്‍ണ്മമാര്‍ണ്മമാണ്‌ യൂപം. മാനവരും ഈ പാത സ്വീകരിക്കുന്നു. ഒന്‍പതാം ദിവസം ചിതിയുടെ കിഴക്ക്‌ സ്‌ഥാപിക്കുന്ന യൂപത്തിലാണ്‌ ബലിക്കുള്ള പശുവിനെ അതായത്‌ ആടിനെ കെട്ടുന്നത്‌. യൂപംകൊള്ളല്‍ കഴിഞ്ഞാല്‍ ദേവയജനാധ്യാവസാനം പത്നിയജമാനനന്‍മാര്‌ അഗ്നിഹോത്ര ശാലയില്‍ നിന്നും പുറത്ത്‌ കടന്ന്‌ യജമാനന്‍ തനിക്ക്‌ യജ്‌ഞിക്കാനാവശ്യമായ സ്‌ഥലം സങ്കല്‍പിക്കുന്നു. തുടര്‍ന്ന്‌ ആകൃതി സങ്കല്‍പം സ്വര്‍ണ്മകാമഃശ്വേനചിതംയക്ഷ്യേ എന്നതാണ്‌ സങ്കല്‍പം സ്വര്‍ണ്മ തുല്യമായ അവസ്‌ഥ ആഗ്രഹിക്കുന്നതിനാല്‍ ശ്യേനചിതിപട്ടക്കാനാഗ്രഹിക്കുന്നു എന്നര്‍ത്ഥം.


ശ്യേനം, കങ്കം, ദ്രോണം തുടങ്ങി പതിമൂന്ന്‌ തരം ചിതി നിര്‍മ്മാണം വിധിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ ശ്യേന ചിതിയാണ്‌ നടപ്പുള്ളത്‌. അതുതന്നെ മൂന്ന്‌ തരത്തിലുണ്ട്‌. പീഠന്‍, പഞ്ചപത്രിക, ഷട്‌പത്രിക എന്നിങ്ങനെ ഇവിടെ പഞ്ചപത്രികയായ വിതിയാണ്‌ നിശ്‌ചയിച്ചിട്ടുള്ളത്‌. തുടര്‍ന്ന്‌ മഹാവേദിക്കു വേണ്ട സ്‌ഥലവും ചിതിക്ക്‌ വേണ്ട സ്‌ഥലവും അളന്ന്‌ കുറ്റിയടിക്കുന്നു തുടര്‍ന്ന്‌ വ്രതപാനം. വൈകുന്നേരം വ്രതദോഹനവും വ്രതപാനവും ഇതോടെ ദീക്ഷാഹസ്സുകള്‍ കഴിയുന്നു.നാലാം ദിവസം മുതല്‍ ഉപസ ദിനങ്ങളാണ്‌.










from kerala news edited

via IFTTT