121

Powered By Blogger

Monday, 23 March 2015

നോര്‍ത്ത് ഈസ്റ്റ് ക്രൈസതവവിശ്വാസികള്‍ പീഡാനുഭവയാത്രക്ക് ഒരുങ്ങുന്നു








നോര്‍ത്ത് ഈസ്റ്റ് ക്രൈസതവവിശ്വാസികള്‍ പീഡാനുഭവയാത്രക്ക് ഒരുങ്ങുന്നു


Posted on: 23 Mar 2015


ന്യൂകാസ്സില്‍: കാല്‍വരി കുന്നുകളിലെ യാഗത്തിന്റെ ഓര്‍മ്മ പുതുക്കാനായി നോര്‍ത്ത് ഈസ്റ്റിലെ മലയാളി ക്രൈസ്തവവിശ്വാസികള്‍ ഒസ്മതെര്‍ലി കുന്നുകളിലേക്ക് ദുഃഖവെള്ളിയാഴ്ച പീഢാനുഭവയാത്ര സംഘടിപ്പിക്കുന്നു. ഇംഗ്ലിഷ് ക്രൈസ്തവരുടെ പാരമ്പര്യവിശ്വാസപ്രകാരം ഓസ്മതെര്‍ലി കുന്നിലെ ഔര്‍ ലേഡി ചാപ്പലില്‍ വര്‍ഷം തോറും നടത്തിവരാറുള്ള ദുഃഖവെള്ളിയാഴ്ച പ്രാര്‍ഥനകള്‍ ഇത്തവണ മലയാളി വിശ്വാസികളുടെ സഹകരണത്തോടെ വിശ്വാസപ്രഖ്യാപനമായി മാറും. ദുഃഖവെള്ളിയാഴ്ച, ഏപ്രില്‍ 3, രാവിലെ 9.45 നു തുടങ്ങുന്ന പീഢാനുഭവ അനുസ്മരണയാത്രയില്‍ ഇംഗ്ലീഷ് വിശ്വാസികള്‍ക്ക് ഒപ്പം മലയാളി ക്രൈസ്തവരും അണിനിരക്കും. തുടര്‍ന്ന് നടക്കുന്ന ദുഃഖവെള്ളി പ്രാര്‍ത്ഥനകള്‍ക്ക് സീറോ മലബാര്‍ കാത്തലിക് ചാപ്ലിന്‍ ഫാ.സജി തോട്ടത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉപവാസദിനമായതിനാല്‍ തിരുകര്‍മങ്ങള്‍ക്ക് ശേഷം ലഘു ഭക്ഷണം നല്‍കുന്നതാണ്.

പാര്‍ക്കിംഗ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സ്വന്തം വാഹനങ്ങളില്‍വരുന്നവര്‍ നേരത്തെ ബന്ധപ്പെട്ട്, സൗകര്യം ക്രമീകരിക്കേണ്ടതാണ്.

അഡ്രസ് : Shrine Our Lady of Mount Grace, Ruebury Lane, Osmotherley-DL6 3AP



കൂടുതല്‍ വിവരങ്ങള്‍ക്ക്: 07590516672












from kerala news edited

via IFTTT