Story Dated: Monday, March 23, 2015 08:15
ജോഹന്നാസ്‌ബര്‍ഗ്: ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യനായ മുന്‍ ടെന്നീസ് താരം ബോബ് ഹെവിറ്റ് ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് ദക്ഷിണാഫ്രിക്കന്‍ കോടതി. 1980കളുടെ തുടക്കത്തില്‍ ടെന്നീസ് പരിശീലിപ്പിച്ചിരുന്ന പെണ്‍കുട്ടികളെ ബോബ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഹെവിറ്റിന്റെ പീഡനത്തിനിരയായ യുവതികള്‍ അദ്ദേഹത്തിനെതിരെ കോടതിയില്‍ മൊഴി നല്‍കി.
പരിശീലിപ്പിക്കുന്ന പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് താന്‍ ആസ്വദിക്കുന്നതായി ബോബ് പറഞ്ഞതായി പെണ്‍കുട്ടികളില്‍ ഒരാള്‍ മൊഴി നല്‍കി. 1982ല്‍ തന്റെ പന്ത്രണ്ടാം വയസില്‍ ടെന്നീട് പരിശീലനത്തിന് ശേഷം കാറിനുള്ളില്‍ വച്ച് പീഡിപ്പിച്ചതായി മറ്റൊരു യുവതി മൊഴി നല്‍കി. വര്‍ഷമെത്ര കഴിഞ്ഞാലും പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതിയെ രക്ഷപെടാന്‍ അനുവദിക്കില്ലെന്ന് കോടതി വ്യക്‌തമാക്കി. ഇയാളുടെ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.
ഓസ്‌ട്രേലിയയില്‍ ജനിച്ച ബോബ് ഹെവിറ്റ് പിന്നീട് ദക്ഷിണാഫ്രിക്കയില്‍ കുടിയേറുകയായിരുന്നു. 1960 മുതല്‍ 1970 വരെ നീണ്ടുനിന്ന കായിക കരിയറില്‍ അദ്ദേഹം നിരവധി തവണ ഗ്രാന്‍ഡ്‌സ്ലാം ഡബിള്‍സ് കിരീടം നേടിയിട്ടുണ്ട്. ടെന്നീസ് താരങ്ങളുടെ പരമോന്നത ബഹുമതിയായ ഇന്റര്‍നാഷ്‌ണല്‍ ടെന്നീസ് ഹാള്‍ ഓഫ് ഫെയിം പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. എന്നാല്‍ ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് 2012ല്‍ അദ്ദേഹത്തിന്റെ പേര് ഹാള്‍ ഓഫ് ഫെയിമില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു.
from kerala news edited
via IFTTT