Story Dated: Monday, March 23, 2015 04:02
രാജ്‌ഗഡ്: വിവാഹ വാഗ്‌ദാനം നല്‍കി സബ് ഇന്‍സ്‌പെക്‌ടര്‍ വനിതാ കോണ്‍സ്‌റ്റബിളിനെ പീഡിപ്പിച്ചതായി പരാതി. ഇപ്പോള്‍ സ്‌ത്രീധനം ആവശ്യപ്പെട്ട് സബ് ഇന്‍സ്‌പെക്‌ടര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും പരാതിക്കാരിയായ കോണ്‍സ്‌റ്റബിള്‍ ആരോപിക്കുന്നു. മധ്യപ്രദേശിലെ രാജ്‌ഗഡിലാണ് സംഭവം.
വനിതാ കോണ്‍സ്‌റ്റബിളിന്റെ പരാതിയില്‍ എസ്.ഐ സുഭാഷ് ദ്വിവേദിക്കെതിരെ പോലീസ് കേസെടുത്തു. പചോര്‍ പോലീസ് സ്‌റ്റേഷനില്‍ പ്ര?ബേഷന്‍ എസ്.ഐ ആയി എത്തിയപ്പോഴാണ് സുഭാഷ് പരാതിക്കാരിയെ പരിചയപ്പെടുന്നത്. പിന്നീട് ഈ ബന്ധം വഴിവിട്ട നിലയിലേക്ക് മാറുകയായിരുന്നു. ഒരു ലോഡ്‌ജില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് വനിതാ കോണ്‍സ്‌റ്റബിളിന്റെ ആരോപണം.
ലൈംഗിക പീഡനത്തിന് ശേഷം സ്‌ത്രീധനം ആവശ്യപ്പെട്ട് വിവാഹത്തില്‍ നിന്ന് പിന്‍മാറിയതായി ഇവര്‍ പറയുന്നു. എസ്.ഐക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു. ഇയാളുടെ അച്‌ഛനും ബന്ധുക്കള്‍ക്കുമെതിരെ സ്‌ത്രീധന നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. എസ്.ഐയും കുടുംബവും ഒളിവിലാണ്.
from kerala news edited
via IFTTT