121

Powered By Blogger

Monday, 23 March 2015

പുതുമുഖങ്ങള്‍ക്ക്‌ അവസരം ഒരുക്കിക്കൊണ്ട്‌ ഫിലിം ക്ലബ്‌ കേരള











Story Dated: Monday, March 23, 2015 12:39


തിരുവനന്തപുരം: വ്യവസായികളെയും സിനിമാ ആസ്വാദകരെയും സിനിമാ പ്രവര്‍ത്തകരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ നിര്‍മ്മാതാവും സംവിധായകനുമായ തോമസ്‌ ബഞ്ചമിന്‍ പ്രസിഡന്റായും അഡ്വ. എസ്‌. ശ്രീകുമാര്‍ സെക്രട്ടറിയായും ഫിലിം ക്ലബ്‌ കേരള രൂപീകൃതമായി. വര്‍ഷംതോറും രണ്ടുസിനിമ നിര്‍മ്മിക്കുക എന്നതാണ്‌ ഫിലിംക്ലബ്‌ കേരളയുടെ പ്രധാന ഉദ്ദേശ്യം.


ഒപ്പം സിനിമാ രംഗത്തേക്ക്‌ കടന്നുവരാനാഗ്രഹിക്കുന്ന എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്ന പുതുമുഖങ്ങള്‍ക്കായിരിക്കും ഏറെ പ്രധാന്യം നല്‍കുക. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുകയും അവയ്‌ക്കു വേണ്ടത്ര സോഷ്യല്‍ മീഡിയ പ്രചാരണം നല്‍കുകയും ചെയ്യുക എന്നത്‌ ക്ലബിന്റെ പ്രവര്‍ത്തനോദ്ദേശ്യമാണ്‌. സിനിമാ ചര്‍ച്ചകളും സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കുക വഴി മലയാള സിനിമാ രംഗത്തേക്ക്‌ നിരവധി ചെറുപ്പക്കാര്‍ക്ക്‌ അവസരമൊരുക്കുകയാണ്‌ ഫിലിം ക്ലബ്‌ കേരള.










from kerala news edited

via IFTTT