ബോളിവുഡ് താരം ഷാഹിദ് കപൂര്‍ വിവാഹിതനാകുന്നു. ഡല്‍ഹിയില്‍ കോളജ് വിദ്യാര്‍ഥിനിയായ മീര രാജ്പുത്താണ് വധു. ജനവരിയില്‍ ഇവരുടെ വിവാഹനിശ്ചയം നടന്നതായും ഈ വര്‍ഷം ഡിസംബറില്‍ വിവാഹം നടക്കുമെന്നും ബോംബെ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഡല്‍ഹിയിലെ പ്രശസ്തമായ ലേഡി ശ്രീറാം കോളജിലെ മൂന്നാം വര്‍ഷം ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനിയാണ് മീര രാജ്പുത്ത്. മതസംഘടനയായ രാധാ സവോമി സത്‌സങ്ങ് ബേയസിന്റെ കൂട്ടായ്മയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.
വിവാഹകാര്യങ്ങളുടെ ചര്‍ച്ചയ്ക്കായി ഷാഹിദിന്റെ പിതാവും നടനുമായ പങ്കജ് കപൂര്‍ മീരയുടെ കുടുംബാംഗങ്ങളുമായി അവരുടെ ഡല്‍ഹി ചത്തര്‍പൂറിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
from kerala news edited
via IFTTT