121

Powered By Blogger

Monday, 23 March 2015

കബീര്‍ ബാഖവിയുടെ ബഹ്‌റിന്‍ പ്രഭാഷണ പരമ്പരക്ക് വിപുലമായ ഒരുക്കങ്ങള്‍








കബീര്‍ ബാഖവിയുടെ ബഹ്‌റിന്‍ പ്രഭാഷണ പരമ്പരക്ക് വിപുലമായ ഒരുക്കങ്ങള്‍


Posted on: 23 Mar 2015




മനാമ: പ്രമുഖ വാഗ്മിയും യുവപണ്ഡിതനുമായ ഹാഫിള്‍ അഹ്മദ് കബീര്‍ ബാഖവിയുടെ ത്രിദിന മത പ്രഭാഷണ പരമ്പര മാര്‍ച്ച് 27,28,29 തീയതികളില്‍ ബഹ്‌റിനിലെ കേരളീയ സമാജം ഓഡിറ്റോറിയം, പാക്കിസ്താന്‍ ക്ലബ്ബ് എന്നിവിടങ്ങളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.സമസ്ത കേരള സുന്നീ ജമാഅത്ത് ഗുദൈബിയ ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. പ്രഭാഷണത്തിനു മുന്നോടിയായി ബഹ്‌റിനിലുടനീളം പള്ളി, സമസ്ത മദ്‌റസ എന്നിവ കേന്ദ്രീകരിച്ച് വിവിധ പ്രചരണ പരിപാടികള്‍ നടത്തും. വിവിധ ഏരിയകളിലായി പ്രവര്‍ത്തിക്കുന്ന സമസ്ത പ്രവര്‍ത്തകര്‍ മുഖേനെ ബഹ്‌റിനിലുടനീളം പ്രചരണ ലഘുലേഖകള്‍ വിതരണം ചെയ്യും. ഇതിനായി മദ്‌റസാ പി.ടി.എ കമ്മറ്റിയും രംഗത്തിറങ്ങും.

സമസ്തയുടെ കീഴില്‍ കബീര്‍ ബാഖവിയുടെ മൂന്നാമത് വാര്‍ഷിക പ്രഭാഷണമാണ് ഈ വര്‍ഷം ബഹ്‌റിനില്‍ നടക്കുന്നത്. കഴിഞ്ഞ പരിപാടികളിലേക്കാള്‍ മികച്ച സകര്യവും സംവിധാനവുമാണ് ഈ വര്‍ഷം ഒരുക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. നാട്ടിലെയും ബഹ്‌റിനിലെയും പ്രമുഖരുടെ ലേഖനകള്‍ ചേര്‍ത്തുള്ള ഒരു വാര്‍ഷിക സുവനീറും ഇത്തവണ പുറത്തിറക്കുന്നുണ്ടെന്നും ഭാരവാഹികള്‍ വിശദീകരിച്ചു.


മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണ പരമ്പരയുടെ വേദികള്‍ പാക്കിസ്താന്‍ ക്ലബ്ബിലും കേരളീയ സമാജത്തിലുമായാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും രാത്രി 8.മണിക്ക് പ്രഭാഷണ പരമ്പര ആരംഭിക്കും. ചടങ്ങില്‍ ബഹ്‌റിനിലെ സ്വദേശി പ്രമുഖരും സംബന്ധിക്കും. (ഇസ്ലാം സത്യത്തിന്റെ മതം) എന്ന പ്രമേയത്തില്‍ വര്‍ഷം തോറും മാര്‍ച്ച് മാസങ്ങളിലാണ് ബാഖവിയുടെ ബഹ്‌റിന്‍ പ്രഭാഷണം നടന്നു വരുന്നത്.



കൂടുതല്‍ വിവരങ്ങള്‍ക്ക് . 0097333257944












from kerala news edited

via IFTTT