121

Powered By Blogger

Monday, 23 March 2015

ടാസ്‌കി വിളിയെടാ...







ടാസ്‌കി വിളിയെടാ...


ടി.ജെ. ശ്രീജിത്ത്‌


ഫ്ലിപ്കാര്‍ട്ടും സ്‌നാപ്ഡീലും കമിഴ്ന്ന് വീഴലും പിച്ചവെയ്ക്കലും കഴിഞ്ഞ് നല്ല ഗംഭീരമായി നടക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ത്യന്‍ ഇന്റര്‍നെറ്റ് വിപണിയുടെ അടുത്ത അത്ഭുതം എന്തായിരിക്കും. അത് മിക്കവാറും ടാക്‌സി വിളിച്ചു വരും. മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനില്‍ ഒന്നു വിരലമര്‍ത്തിയാല്‍ ടാക്‌സി 'ദാ വന്നു, ദേ പോയി' എന്ന വേഗത്തില്‍ വന്ന് നിങ്ങളെയും കൊണ്ടുപോകും. ഓട്ടോ കൂലിക്ക് ടാക്‌സിയില്‍ സഞ്ചരിക്കാമെന്ന അവസ്ഥയാണ്.

ഊബര്‍, ഓല, മേരു, ടാക്‌സിഫോര്‍ ഷുവര്‍ തുടങ്ങിയ ടാക്‌സി കമ്പനികളാണ് ഈ രംഗത്തെ മൂത്താപ്പമാര്‍. സംഗതി വളരെ സിംപിളാണ്. ആമസോണിനേയും ഫ്‌ലിപ്കാര്‍ട്ടിനേയും പോലെ ഒരു മൂന്നാനാണ് ഇത്തരം മൊബൈല്‍ കാര്‍ കമ്പനികള്‍. കമ്പനികള്‍ക്കൊന്നും സ്വന്തമായി കാറുണ്ടാവില്ല. ഒറ്റ െ്രെഡവറെ പോലും നിയമിക്കില്ല. കാറുള്ള െ്രെഡവര്‍മാരുമായി മൊബൈലിലൂടെ ചങ്ങാത്തം സ്ഥാപിക്കുന്നു. ടാക്‌സി ആവശ്യമുള്ളവന്‍ കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷനില്‍ വിരലമര്‍ത്തുമ്പോള്‍, ഉപഭോക്താവിന്റെ ഏറ്റവും അടുത്തുള്ള െ്രെഡവര്‍ ആരാണോ അയാളെ അങ്ങോട്ട് പറഞ്ഞുവിടുന്നു. പരിപാടി കഴിഞ്ഞു. ഓട്ടത്തിന്റെ കാശില്‍ ഒരുപിടി കമ്പനിക്കും കിട്ടും.


ഇന്ത്യയില്‍ 80,000 കോടി രൂപയുടേതാണ് ടാക്‌സി ഓണ്‍ ഡിമാന്‍ഡിന്റെ വിപണി എന്നാണ് കണക്ക്. ഇതിന്റെ 10 ശതമാനം പോലും ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ല. കേരളത്തിലും 'ഓല' എത്തിയിട്ടുണ്ട്. കഞ്ഞികുടി മുട്ടാതിരിക്കാന്‍ സ്വന്തമായി വാഹനമുള്ള െ്രെഡവര്‍മാരൊക്കെ ഇത്തരം കമ്പനികളുമായി ചങ്ങാത്തം കൂടിക്കഴിഞ്ഞു. പിന്നെ ഇകൊമേഴ്‌സ് കമ്പനികള്‍ ചെയ്ത പോലെ സേവനമാണെന്നൊന്നും പറഞ്ഞ് ടാക്‌സ് അടയ്ക്കാതിരിക്കില്ല. കാരണം ബില്ലിങ് എല്ലാം കമ്പനി വഴിയാണ്.











from kerala news edited

via IFTTT