Home »
kerala news edited
,
news
» ര്‌കതസാക്ഷികളുടെ പോസ്‌റ്ററുകള്‍ക്കൊപ്പം യു.എസ് സൈനികരുടെ ചിത്രം; ഛണ്ഡിഗഢ് നഗരസഭ വിവാദത്തില്‍
Story Dated: Monday, March 23, 2015 06:51

ഛണ്ഡിഗഢ്: സ്വാതന്ത്ര സമര സേനാനി ഭഗത് സിങിന്റെയും മറ്റ് രണ്ടുപേരുടെയും രക്‌തസാക്ഷി ദിനമായ ഇന്ന് ഛണ്ഡിഗഢ് നഗരസഭ പൊതുനിരത്തില്‍ സ്‌ഥാപിച്ച പോസ്‌റ്ററുകളില്‍ യു.എസ്. സൈനികരുടെ ചിത്രങ്ങള്‍. രാജ്യത്തിനു വേണ്ടി പോരാടുന്ന ഇന്ത്യന്‍ സൈനികരുടെ സ്‌മരണ മാര്‍ച്ച് 23ന്റെ മഹത്വത്തിനൊപ്പം ജനങ്ങളിലെത്തിക്കാനുള്ള ശ്രമത്തിന് ഇടയിലാണ് നഗരസഭയ്‌ക്ക് അമളി പറ്റിയത്. എന്നാല്‍ വിവാദ പോസ്‌റ്ററുകളെ കുറിച്ച് പ്രതികരിക്കാന്‍ ഛണ്ഡിഗഢ് മേയര്‍ പൂനം ശര്‍മ ഇതുവരെ തയ്യാറായിട്ടില്ല.
1931 മാര്‍ച്ച് 23ന് രാജ്യത്തിനു വേണ്ടി രക്‌തസാക്ഷിത്തം വഹിച്ച ഭഗത് സിങ്, രാജ് ഗുരു, സുഖ് ദേവ് എന്നിവരുടെ രക്‌തസാക്ഷി ദിനത്തിലാണ് വിവാദ പോസ്‌റ്ററുകള്‍ നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ടത്. രക്‌തസാക്ഷികളുടെ പോസ്‌റ്ററുകള്‍ക്ക് സമീപമായിരുന്നു നഗരസഭ ഇന്ത്യന്‍ സൈനികരുടേതെന്ന് കരുതി യു.എസ് സൈനികരുടെ പോസ്‌റ്ററുകള്‍ സ്‌ഥാപിച്ചത്. എന്നാല്‍ ചിത്രങ്ങളിലെ സൈനികരുടെ യൂണിഫോമുകളിലെ യു.എസ്. പതാക ചിലരുടെ ശ്രദ്ധയില്‍ പെട്ടതോടെ പോസ്‌റ്റര്‍ വിവാദങ്ങള്‍ക്ക്‌് വഴിതെളിച്ചു.
പോസ്‌റ്ററുകളെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന മേയര്‍ താന്‍ തിരക്കിലാണെന്ന് കൗന്‍സിലര്‍ മുഖേന മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. നഗരസഭയുടെ കലാ സാംസ്‌കാരിക വിഭാഗത്തിനെതിരെ നടപടിയെടുക്കുമെന്ന് നഗരസഭാ കൗണ്‍സിലര്‍ വ്യക്‌തമാക്കി.
from kerala news edited
via
IFTTT
Related Posts:
വോട്ടോണ്‍ അക്കൗണ്ട് പാസാക്കാന്‍ അനുവദിക്കില്ലെന്ന് എളമരം കരീം Story Dated: Sunday, March 22, 2015 07:02തിരുവനന്തപുരം: നിയമസഭയില്‍ തിങ്കളാഴ്ച വോട്ടോണ്‍ അക്കൗണ്ട് പാസാക്കാന്‍ അനുവദിക്കില്ലെന്ന് എളമരം കരീം എം.എല്‍.എ. ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണി തന്നെ വോട്ടോണ്‍ അക്കൗണ്ട്… Read More
യൂസഫലി കേച്ചേരിക്ക് അന്ത്യാഞ്ജലി; കബറടക്കം നടത്തി Story Dated: Sunday, March 22, 2015 06:29തൃശൂര്‍: ഇന്നലെ അന്തരിച്ച പ്രശസ്ത കവിയും ഗാനരചയിയാവുമായ യൂസഫലി കേച്ചേരിയുടെ കബറടക്കം നടത്തി. സംസ്ഥാന ബഹുമതികളോടെ തൃശൂര്‍ പട്ടിക്കര ജുമാ മസ്ജിദിലായിരുന്നു സംസ്കാരം. ഞായറാഴ്ച ര… Read More
ലോകകപ്പ് ക്രിക്കറ്റിന്റെ മറവില്‍ വാതുവപ്പ്; ഒരാള്‍ പിടിയില്‍ Story Dated: Sunday, March 22, 2015 06:49ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റിന്റെ മറവില്‍ വാതുവപ്പു നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി ഡല്‍ഹിയില്‍ അറസ്റ്റി. 57കാരനായ ശാന്തി സ്വരൂപ് ഭാട്ടിയയാണ് പിടിയിലായത്. ഇയാളില്‍ നിന്നു… Read More
നിസാമിനെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റി Story Dated: Sunday, March 22, 2015 06:23തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെ വിയ്യൂര്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. നിസാമിന് എതിര… Read More
പാക്കിസ്താന് തീവ്രവാദം നിയന്ത്രിക്കണമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി Story Dated: Sunday, March 22, 2015 06:43ശ്രീനഗര്‍: അതിര്‍ത്തിയില്‍ സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ പാക്കിസ്താന് തീവ്രവാദം നിയന്ത്രിക്കണമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ്. ജമ്മുവില്‍ കഴിഞ്ഞ ദ… Read More