Story Dated: Monday, March 23, 2015 05:34
തിരുവനന്തപുരം: രാജ്യസഭ സീറ്റിനുവേണ്ടി മുന്നണിയില്‍ അവകാശവാദം ഉന്നയിക്കാന്‍ ഐ ഗ്രൂപ്പ് യോഗത്തില്‍ തീരുമാനം. നിലവില്‍ ഒഴിവുള്ള ഡെപ്യൂട്ടി സ്‌പീക്കര്‍ സ്‌ഥാനവും ഗ്രൂപ്പ് ആവശ്യപ്പെടും.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വയലാര്‍ രവി മത്സരിക്കുമെങ്കില്‍ അദ്ദേഹത്തെ പിന്തുണയ്‌ക്കാനും ഇല്ലെങ്കില്‍ സീറ്റ് ആവശ്യപ്പെടാനുമാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. സീറ്റ് ലഭിച്ചാല്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനെ മത്സരിപ്പിക്കാനാണ് ഗ്രൂപ്പിന്റെ തീരുമാനം. മുന്‍ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന ഡെപ്യൂട്ടി സ്‌പീക്കര്‍ സ്‌ഥാനത്തിനു വേണ്ടിയും ഐ ഗ്രൂപ്പ് ആവശ്യം ഉന്നയിക്കും. കെ. മുരളീധരനെ ഡെപ്യൂട്ടി സ്‌പീക്കര്‍ സ്‌ഥാനത്ത് എത്തിക്കാനാണ് ഗ്രൂപ്പിന്റെ തീരുമാനം.
മന്ത്രി അടൂര്‍ പ്രകാശിന്റെ വസതിയില്‍ ചേര്‍ന്ന ഗ്രൂപ്പ് യോഗത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു. പൊതുവായ ആലോചനകള്‍ ഇല്ലാതെ മുന്നണിയില്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഗ്രൂപ്പിനുള്ള അതൃപ്‌തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനെയും അറിയിക്കാനും യോഗത്തില്‍ തീരുമാനമായി. മുന്നണിയിലെ തങ്ങളുടെ അതൃപ്‌തി ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും ഗ്രൂപ്പ് യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
from kerala news edited
via IFTTT