Story Dated: Monday, March 23, 2015 04:47
തിരുവനന്തപുരം: കേരള സംസ്‌ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ നിന്ന് രാജിവച്ചവരുമായി ചര്‍ച്ചയ്‌ക്ക് തയ്യാറെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. കാലാവധി പൂര്‍ത്തിയായ ശേഷമാണ് പഴയ ചെയര്‍മാനെ നീക്കം ചെയ്‌തത്. വിവാദങ്ങള്‍ കെട്ടടങ്ങുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ ചെയര്‍മാനായി നിയമിച്ചതില്‍ പ്രതിഷേധിച്ച് കെ.എസ്.എഫ്.ഡി.സിയിലെ കൂട്ടരാജിയുടെ പശ്‌ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഉണ്ണിത്താന്റെ നിയമനത്തില്‍ പ്രതിഷേധിച്ച് കെ.എസ്.എഫ്.ഡി.സിയില്‍ നിന്ന് ഷാജി കൈലാസ്, ഇടവേള ബാബു, മണിയന്‍ പിള്ള രാജു, തുടങ്ങിയവര്‍ രാജിവച്ചിരുന്നു.
from kerala news edited
via IFTTT