121

Powered By Blogger

Monday, 23 March 2015

തമിഴ്‌നാട്‌ സ്വദേശി ഭവാനിപ്പുഴയില്‍ മുങ്ങി മരിച്ചു











Story Dated: Monday, March 23, 2015 12:39


അഗളി: ഭവാനിപ്പുഴയില്‍ തമിഴ്‌നാട്‌ സ്വദേശിയായ യുവാവ്‌ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ ഇടയാര്‍പാളയം പിള്ളയാര്‍കോവിലിലെ തമിഴരശന്റെ മകന്‍ വെട്രിവേല്‍(24) ആണ്‌ മരിച്ചത്‌. ചാവടിയൂര്‍ പാലത്തിന്‌ താഴെയുള്ള പഴയ ചപ്പാത്തിലാണ്‌ മുങ്ങിമരിച്ചത്‌.


ഞായറാഴ്‌ച അവധി ആഘോഷിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയതായിരുന്നു വെട്രിവേല്‍. സംഭവം നടന്ന ചപ്പാത്തിനടിയില്‍ നിരവധി റിങ്ങുകള്‍ സ്‌ഥാപിച്ചിട്ടുണ്ട്‌. റിങ്ങുകള്‍ക്കകത്ത്‌ വന്‍ മരക്കുറ്റികളും മറ്റും തടഞ്ഞിരിക്കുന്നതിനാല്‍ പ്രദേശവാസികള്‍ക്ക്‌ പോലും ഇവിടെ ഇറങ്ങാന്‍ പേടിയാണ്‌. ഇവിടെ കുളിക്കുവാനിറങ്ങിയപ്പോള്‍ റിങ്ങിനകത്ത്‌ കുടുങ്ങിയാകാം മരണം നടന്നതെന്നാണ്‌ പ്രാഥമിക നിഗമനം.


വേനല്‍ കനത്തതോടെ പുഴ വറ്റിയെങ്കിലും ഈ ഭാഗത്ത്‌ മാത്രം അല്‌പം വെള്ളമുണ്ട്‌. അപകടമേഖലയായ ഇവിടെ പഞ്ചായത്തിന്റെ അറിയിപ്പു ബോര്‍ഡ്‌ സ്‌ഥാപിച്ചിട്ടില്ല. അഗളി പോലീസ്‌ സ്‌ഥലത്തെത്തി മൃതദേഹം അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക്‌ മാറ്റി.










from kerala news edited

via IFTTT