Story Dated: Monday, March 23, 2015 12:39
മലപ്പുറം: മലപ്പുറം സഹകരണ സ്‌പിന്നിംഗ് മില്ലിലെ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും മാസം തോറും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലേക്ക് തൊഴിലാളികളുടെയും മാനേജ്‌മെന്റിന്റേയും വിഹിതം ഒരുവര്‍ഷമായി അടയ്‌ക്കാതെ വീഴ്‌ച വരുത്തിയ മാനേജ്‌മെന്റ് ഡയറക്‌ടര്‍ക്കെതിരെ കേസ്. ഒരു വര്‍ഷമായി കുടിശിക വരുത്തിയതിന് ഇ.പി.എഫ് ഓഫീസില്‍ നിന്നും നോട്ടീസുകള്‍ നല്‍കിയിട്ടും വിശദീകരണം നല്‍കാതെയും നേരിട്ട് ഹാജരാകാത്തതുള്‍പ്പെടെയുള്ള ഗുരുതരമായി വീഴ്‌ചകള്‍ സംഭവിച്ചതിനാലാണ് ഈ നടപടിക്കു കാരണമായത്. സ്‌പിന്നിംഗ് മില്ലിലെ ട്രേഡ് യൂണിയനുകള്‍ ഇ.പി.എഫ് തുക അടയ്‌ക്കാത്തതു സംബന്ധിച്ച് നിരവധി തവണ പരാതി നല്‍കിയിരുന്നു.
ഓരോ വര്‍ഷവും വ്യവസായ വകുപ്പില്‍ നിന്നും കോടികള്‍ ധനസഹായം ലഭിച്ചിട്ടും സ്‌റ്റാറ്റ്യൂട്ടറി പേയ്‌മെന്റ് പോലും കൃത്യമായി അടവു നല്‍കാതെ മില്ലിലെ ഉന്നതര്‍ക്ക് കമ്മീഷന്‍ ലഭിക്കുന്നതിനായി ഈ തുക മുടക്കി പോളിയസ്‌റ്റര്‍ വാങ്ങുന്നതിനാണ് താത്‌പര്യമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ടെക്‌സൈ്‌റ്റല്‍ മേഖലയിലെ ഉന്നത തസ്‌തികയില്‍ പ്രവര്‍ത്തന പരിചയമില്ലാത്ത വ്യക്‌തിയെ ഡെപ്യൂട്ടേഷനിലൂടെ മാനേജിംഗ് ഡയറക്‌ടറായി നിയമിച്ചതിനു ശേഷമാണ് മലപ്പുറം സഹകരണ സ്‌പിന്നിംഗ് മില്‍ കോടികളുടെ നഷ്‌ടത്തിലായത്. കേസ് വന്നതോടെ മാനേജിംഗ് ഡയറക്‌ടര്‍ മില്‍ ഓഫീസില്‍ വിട്ടു പോയിട്ടുണ്ട്. ഇ.പി.എഫിന്റെ എന്‍ഫോഴ്‌സ്മെന്റ് സംഘം കഴിഞ്ഞ ദിവസം മില്ലില്‍ വന്നു പരിശോധന നടത്തി.
അടുത്ത ദിവസം മില്ലിലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. തൊഴിലാളികളുടെ ഇ.പി.എഫ് വിഹിതം അടവാക്കാത്ത എം.ഡിയെ തല്‍സ്‌്ഥാനത്തു നിന്നും നീക്കം ചെയ്ണമെയന്ന് തൊഴിലാളികളില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മില്ലിലെ ഓഫീസ് അസിസ്‌റ്റന്റ് നിയമനത്തില്‍ അഴിമതി, പഴയ മെഷീനറി വില്‍പ്പന, അസംസ്‌കൃത വസ്‌തുക്കളുടെ പര്‍ച്ചേയ്‌സ് തുടങ്ങിയവയില്‍ അഴിമതി നടത്തിയതിന് എം.ഡിക്കെതിരെ നിലവില്‍ അന്വേഷണം നടന്നു വരുന്നുണ്ട്.
തൊഴിലാളികളില്‍ നിന്നും പിടിച്ചെടുക്കുന്ന എംപ്ലോയീസ് വെല്‍ഫെയര്‍ ഫണ്ട് തിരിച്ചടയ്‌ക്കാത്തതിനാല്‍ 2015ജനുവരിയില്‍ ഒരു തൊഴിലാളി മരണപ്പെട്ടിട്ടും ചികിത്സയ്‌ക്ക് അന്‍പതിനായിരം രൂപയും മരണാനന്തരഫണ്ട് ഒരു ലക്ഷം രൂപ എന്നിവ തൊഴിലാളി കുടുംബത്തിന് ലഭിക്കാതെ മുടങ്ങിയിരിക്കുകയാണെന്നും ആക്ഷേപമുണ്ട്.
from kerala news edited
via IFTTT