ആപ്പില്ലാതെ കച്ചവടമില്ല: ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ആപ്പിന്റെ വഴിയേ
രാജ്യത്ത മൊബൈല്‍ ഡാറ്റ കണക്ഷന്‍ 100 ശതമാനം എന്നനിരക്കിലാണ് വര്‍ഷംതോറും വര്‍ധിക്കുന്നത്. അതേസമയം, ഡെസ്‌ക് ടോപ് ബ്രോഡ് ബാന്റ് വരിക്കാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുമില്ല. ഈ സാഹചര്യത്തില്‍ എത്രയും വേഗം ഉപഭോക്താവിന്റെ ഇഷ്ട ഷോപ്പിങ് ഹബ്ബ്ആയിമാറാനാണ് ഓണ്‍ലൈന്‍ ഷോപ്പിങ് സ്ഥാപനങ്ങളുടെ ശ്രമം.
നിലവില്‍ ഫ് ളിപ്കാര്‍ട്ടിന്റെ 50 ശതമാനത്തിലേറെ വില്പനയും മൊബൈല്‍ ആപ്പ് വഴിയാണെന്ന് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ വ്യക്തമാക്കികഴിഞ്ഞു. ഈ സാഹചര്യത്തില്‍ മൊബൈല്‍ പേയ്‌മെന്റ് സംവിധാനംകാര്യക്ഷമമാക്കുന്നതിനായി കമ്പനി എന്‍ജിപേയില്‍ നിക്ഷേപം നടത്തുകയും ചെയ്തു. ആപ്പ് വഴിയുള്ള ഷോപ്പിങില്‍ മൊബൈല്‍ വാലറ്റുകള്‍ക്ക് പ്രിയമേറിയതോടെയാണിത്.
ഡെസ്‌ക് ടോപ്പ് ബ്രൗസേഴ്‌സിനെ ഇപ്പോള്‍ ശ്രദ്ധിക്കാറെയില്ലെന്നാണ് ഓണ്‍ലൈന്‍ ക്ലാസിഫൈഡ് കമ്പനിയായ ക്വിക്കറിന്റെ സ്ഥാപകരിലൊരാളായ പ്രണയ് ചുലെ പറയുന്നത്. നിലവില്‍ 70ശതമാനം ബിസിനസും മൊബൈല്‍ വഴിയാണെന്ന് അദ്ദേഹവും വ്യക്തമാക്കുന്നു.
90 ശതമാനം പേരും എത്തുന്നത് മൊബൈല്‍ ആപ്പ് വഴിയാണന്നെ് ഫ് ളിപ്കാര്‍ട്ടിന്റെ സഹസ്ഥാപനമായ മിന്ത്രഡോട്ട്‌കോം ഇ-കൊമേഴ്‌സ് പ്ലൂറ്റ്‌ഫോം ഹെഡ് ആയ പ്രസാദ് കോംപള്ളിയും വ്യക്തമാക്കികഴിഞ്ഞു. ഡിസംബറോടെ 70-75 ശതമാനം ഇടപാടുകളും മൊബൈല്‍ ആപ്പ് വഴിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ സ്ഥാപനമായ അര്‍ബന്‍ ലാഡറിലെ നിക്ഷപകനായ രത്തന്‍ ടാറ്റ പറയുന്നു.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ കണക്കുപ്രകാരം 2014ല്‍ രാജ്യത്ത് 94.4 കോടി മൊബൈല്‍ ഫോണ്‍ വരിക്കാരാണുള്ളത്. ഈവര്‍ഷത്തോടെ ഇത് 100 കോടി കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 18 കോടി മൊബൈല്‍ ഡാറ്റ വരിക്കാരാണ് രാജ്യത്തുള്ളത്. 2014ല്‍മാത്രം ഏഴ് കോടി മൊബൈല്‍ ഡാറ്റ കണക്ഷന്‍ കൂടുതലായി ഉണ്ടായി. 2016 ഓടെ മൊബൈല്‍ ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം ബ്രോഡ്ബാന്റ് വരിക്കാരെ മറികടക്കുമെന്നാണ് വിലയിരുത്തല്‍.
from kerala news edited
via IFTTT