നര്‍മ്മം വിതറാന്‍ വടിവേലു എലിയായി വരുന്നു. 1970 കാലഘട്ടത്തിലാണ് എലിയുടെ കഥ നടക്കുന്നത്. ഇന്ത്യക്കാരുടെ മേല്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനം തുടങ്ങുന്ന കാലത്തെ ആക്ഷേപഹാസ്യ രൂപേണയാണ് സിനിമ സമീപിക്കുന്നത്. വടിവേലുവിനെ നായകനാക്കി തെന്നാലിരാമന്‍ എന്ന ഹിറ്റ് ചിത്രമൊരുക്കിയ യുവരാജ് ദയാലനാണ് എലി ഒരുക്കുന്നത്.
എ.വി.എമ്മില്‍ കൂറ്റന്‍ സെറ്റിട്ടാണ് സിനിമയിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. തമിഴ്‌നടന്‍ രാജ്കപൂര്‍ അടക്കമുള്ള താരങ്ങള്‍ ചിത്രത്തിലുണ്ട്. ഈ സിനമയില്‍ ഒരു പ്രധാന വേഷം ചെയ്തുകൊണ്ട് ഏറെക്കാലത്തിന് ശേഷം നടി സദ തിരിച്ചുവരുകയാണ്.
ജി.സതീഷ്‌കുമാറും എസ്.അമര്‍നാഥും ചേര്‍ന്നാണ് എലി നിര്‍മ്മിക്കുന്നത്. വിദ്യാസാഗറിന്റേതാണ് ഈണങ്ങള്‍
from kerala news edited
via IFTTT







