121

Powered By Blogger

Monday, 23 March 2015

വനിതകളെ ചാവേറുകളെന്ന് വിളിച്ചവര്‍ ഗാന്ധിയുടെ ആത്മകഥ വായിക്കണം: വി.എസ്









Story Dated: Monday, March 23, 2015 04:06



mangalam malayalam online newspaper

തിരുവനന്തപുരം: വനിതാ എം.എല്‍.എമാര്‍ക്ക് നിയമസഭയിലുണ്ടായ അതിക്രമത്തില്‍ ഗവര്‍ണര്‍ പി.സദാശിവത്തിന് പരാതി നല്‍കിയതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍. ക്രിമിനല്‍ ചട്ടപ്രകാരം നടപടി വേണമെന്ന് വി.എസ് ആവശ്യപ്പെട്ടു. നിയമപരമായ മാര്‍ഗത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായും വി.എസ് അറിയിച്ചു. വനിതാ അംഗങ്ങളുമായാണ് വി.എസ് ഗവര്‍ണറെ കണ്ടത്.


വനിതാ അംഗങ്ങള്‍ക്കെതിരെ കെ.എം മാണി നടത്തിയത് അപമാനകരമായ പരാമര്‍ശനമാണ്. ഇതിന് നാട്ടിലുള്ള മരുന്ന് എന്താണെന്ന് പറയുന്നില്ല. വനിതകളെ ചാവേര്‍ ആക്കി എന്നു ആക്ഷേപിച്ചവര്‍ ഗാന്ധിജിയുടെ ആത്മകഥ വായിക്കണം. സ്ത്രീയും പുരുഷരും സമരാണെന്ന് ഗാന്ധി പറയുന്നു. സഭയില്‍ ഭജനപ്പട്ട് നടത്തുന്ന ഉമ്മന്‍ ചാണ്ടിക്ക് നാണമില്ലേ. സ്റ്റണ്ട് സിനിമ കാണുന്നപോലെയാണ് വനിതകള്‍ ആക്രമിക്കപ്പെട്ടത് കണ്ടുനിന്നത്. സരിതയോട് കാണിച്ചതിന്റെ അല്പമെങ്കിലും അനുകമ്പ സഹപ്രവര്‍ത്തരായ വനിതകളോട് കാട്ടണം. വനിതകള്‍ സമരത്തിന് വരരരുതെന്ന് പറയുന്നവര്‍ ഡല്‍ഹിയില്‍ സോണിയ ഗാന്ധി നടത്തിയ സമരങ്ങള്‍ കണ്ടില്ലേ. പ്രിയങ്കയെ കൊണ്ടുവരണമെന്ന് പറയുന്നവരാണ് വനിതകളുടെ സമരത്തെ ആക്ഷേപിക്കുന്നതെന്നും വി.എസ് പറഞ്ഞു.


തനികെ്തിരെ പി.ബി കമ്മീഷനെ അന്വേഷണത്തിന് നിയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് അതിനോട് പിന്നീട് പ്രതികരിക്കാമെന്നായിരുന്നു വി.എസിന്റെ മറുപടി.










from kerala news edited

via IFTTT