121

Powered By Blogger

Monday, 23 March 2015

പിതാവിന്റെ മൃതദേഹത്തിന്‌ സമീപത്ത്‌ പരീക്ഷക്കെത്തിയ അനസ്‌ വിദ്യാര്‍ഥികള്‍ക്കും അധ്യാപര്‍ക്കും നൊമ്പരമായി











Story Dated: Monday, March 23, 2015 12:39


എടപ്പാള്‍: പിതാവിന്റെ മൃതദേഹത്തിന്‌ സമീപത്ത്‌ നിന്ന്‌ എസ്‌.എസ്‌.എല്‍.സി പരീക്ഷക്കെത്തിയ അനസ്‌ അദ്ധ്യാപര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നൊമ്പരമായി. എടപ്പാള്‍ ദാറുല്‍ഹിദായ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി പന്താവൂര്‍ കൊടക്കാട്ടുവളപ്പില്‍ മുസ്‌തഫയുടെ മകന്‍ അനസിനാണ്‌ ഈ ദുര്യോഗം. അവസാന പരീക്ഷ നടന്ന ശനിയാഴ്‌ച പുലര്‍ച്ചെയാണ്‌ അനസിന്റെ പിതാവ്‌ മുസ്‌തഫ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്താല്‍ മരിച്ചത്‌. മൃതദേഹം എട്ടുമണിയോടെ പന്താവൂരിലെ വീട്ടിലെത്തിച്ചു.


വിവരമറിഞ്ഞ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഗഫൂര്‍, ക്ലാസ്‌ ടീച്ചര്‍ സജ്‌ന, പരീക്ഷ ചുമതലയുള്ള അധ്യാപകന്‍ ഗഫൂര്‍ എന്നിവര്‍ വീട്ടിലെത്തി അനസിനെ ആശ്വസിപ്പിച്ചു. തുടര്‍ന്ന്‌ പരീക്ഷയെഴുതേണ്ടതിന്റെ പ്രാധാന്യം വീട്ടുകാരെ ബോധ്യപ്പെടുത്തി. ഉച്ചയോടെ ഓഫിസ്‌ ജീവനക്കാരന്‍ അനസിന്റെ വീട്ടിലെത്തി പരീക്ഷക്ക്‌ കൊണ്ട്‌ വരികയും പരീക്ഷ കഴിഞ്ഞ്‌ തിരിച്ച്‌ വീട്ടിലെത്തിച്ചു. അനസ്‌ പരീക്ഷ കഴിഞ്ഞെത്തിയ ശേഷമാണ്‌ മുസ്‌തഫയുടെ മൃതദേഹം കബറടക്കിയത്‌.










from kerala news edited

via IFTTT