121

Powered By Blogger

Monday, 23 March 2015

രാജന്‍ വധശ്രമക്കേസ്‌: രണ്ടാം പ്രതിയുടെ വാഹനാപകട മരണത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യം











Story Dated: Monday, March 23, 2015 12:39


കിളിമാനുര്‍: മംഗളം ലേഖകന്‍ രാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയും യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന കിളിമാനൂര്‍ കുന്നുമ്മല്‍ തോപ്പില്‍ വീട്ടില്‍ സഞ്‌ജുലാലിന്റെ വാഹനാപകടത്തെക്കുറിച്ചും സഞ്‌ജു ലാലിനെ ഒളിവില്‍ പാര്‍പ്പിച്ചവരെക്കുറിച്ചും അന്വേഷിക്കണമെന്ന്‌ ക്രൈംബ്രാഞ്ച്‌ അന്വേക്ഷണസംഘത്തിന്‌ രാജന്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.


വധശ്രമക്കേസിലെ ഒന്നും മൂന്നും പ്രതികളായ പൊന്നിമോഹനന്‍, ജോസ്‌ എന്നിവരെ ക്രൈംബ്രാഞ്ച്‌ സംഘം നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഒരു മാസക്കാലത്തിലേറെയായി ഒളിവിലായിരുന്നു. ഇതിനിടയിലാണ്‌ ഫെബ്രുവരി 26ന്‌ കൊല്ലം ജില്ലയില്‍ നിലമേല്‍ വച്ച്‌ രാത്രി പത്തരമണിയോടെ സഞ്‌ജുലാല്‍ ഓടിച്ചിരുന്ന ബൈക്ക്‌ ലോറിയുമായി കൂട്ടിയിടിച്ച്‌ ഗുരുതരമായി പരുക്കേറ്റത്‌.


പിന്നീട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ മരണപ്പെട്ടതും ഗുരുതരമായി പരുക്കേറ്റ്‌ കിടന്ന സഞ്‌ജുലാലിന്റെ മൊഴി രേഖപ്പെടുത്താന്‍ ചടയമംഗലം പോലീസ്‌ യഥാസമയം എത്താതിരുന്നതില്‍ ദുരൂഹത ഉണ്ടെന്നും രാജന്റെ പരാതിയില്‍ പറയുന്നു. സഞ്‌ജുലാല്‍ വാഹനാപകടത്തില്‍ മരിക്കാനിടയായ സാഹചര്യത്തെപ്പറ്റി അന്വേഷിച്ചാല്‍ വധശ്രമക്കേസ്‌ കൂടുതല്‍ പ്രതികള്‍ ഉണ്ടായെന്ന്‌ കണ്ടെത്താന്‍ കഴിയുമെന്നാണ്‌ രാജന്‍ ക്രൈംബ്രാഞ്ചിന്‌ നല്‍കിയ പരാതിയില്‍ പറയുന്നത്‌.










from kerala news edited

via IFTTT