Story Dated: Monday, March 23, 2015 07:11
സിംഗപ്പൂര്‍: സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രി ലീ കൗന്‍ യു(91) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. മാസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം ആധുനി സിംഗപ്പൂരിന്റെ ശില്‍പ്പി എന്നാണ് അറിയപ്പെട്ടിരുന്നത്. പ്രാദേശിക സമയം പുലര്‍ച്ചെ 3.18നായിരുന്നു അന്ത്യം. ചെറിയ തുറമുഖ നഗരമായിരുന്ന സിംഗപ്പൂരിനെ ഇന്നത്തെ നിലയിലെത്തിച്ചത് കൗന്‍ യുവിന്റെ ഭരണമായിരുന്നു.
കൗന്‍ യുവിന്റെ മരണ വാര്‍ത്ത പ്രധാനമന്ത്രിയുടെ ഓഫീസ് സ്‌ഥിരീകരിച്ചു. 1959ലാണ് ലീ കൗന്‍ യു സിംഗപ്പൂരിന്റെ ഭരണം ഏറ്റെടുക്കുന്നത്. മലേഷ്യയില്‍ നിന്നും പിരിഞ്ഞ സിംഗപ്പൂരിനെ മുന്‍നിര വികസിത രാജ്യങ്ങളുടെ നിരയിലേക്ക് എത്തിക്കാന്‍ കൗന്‍ യുവിന്റെ ഭരണത്തിനായി. മൂന്ന് ദശാബ്‌ദം നീണ്ട ഭരണത്തിലൂടെയാണ് കൗന്‍ യു ഇത് സാധിച്ചെടുത്തത്. സിംഗപ്പൂരിലെ പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടി സ്‌ഥാപകനായ അദ്ദേഹം സിംഗപ്പൂരിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിസഭയില്‍ അംഗമായിരുന്ന വ്യക്‌തിയായിരുന്നു.
കൗന്‍ യു 45 ദിവസമായി സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു.
from kerala news edited
via IFTTT