Story Dated: Tuesday, March 24, 2015 03:44
മുംബൈ: വളരെ എളുപ്പത്തില്‍ ശരീരം വഴങ്ങുന്ന ലോകത്തിലെ 'മോസ്‌റ്റ് ഫ്‌ളെക്‌സിബിള്‍ പേഴ്‌സന്‍' എന്ന സ്‌ഥാനത്തിനായി പോരാടാനൊരുങ്ങുകയാണ് ഇന്ത്യക്കാരനായ ജസ്‌പ്രീത് സിങ് കള്‍റ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥി. പഞ്ചാബ് സ്വദേശിയായ കള്‍റ യോഗയിലൂടെയാണ് ലോകം കീഴടക്കാന്‍ ഒരുങ്ങുന്നത്. ഒരു സാധാരണ മനുഷ്യന് കഴിയാത്ത രീതിയില്‍ തന്റെ ശരീരത്തെ വളച്ചും തിരിച്ചുമൊക്കെയാണ് ഈ 15കാരന്‍ 'റബ്ബര്‍ ബോയ്' എന്ന വിളിപ്പേരോടെ അസാധാരണത്തം നിറഞ്ഞ മനുഷ്യനായി മാറുന്നത്.
തന്റെ തല 180 ഡിഗ്രി തിരിച്ചാണ് തനിക്ക് ചുറ്റും കൂടുന്ന കാഴ്‌ചക്കാരെ ഈ കൗമാരക്കാന്‍ ആദ്യം അതിശയിപ്പിക്കുക. തുടര്‍ന്ന് ഒരു ബോളുപോലെ ചുരുളാനും കാലുകള്‍ കഴുത്തിന് പിറകില്‍ പിണയ്‌ക്കാനും കള്‍റയ്‌ക്ക് നിമിഷങ്ങള്‍ മാത്രം മതി. നിലവില്‍ 'ഇന്ത്യ ഗോട്ട് ചാലഞ്ച്' എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ ലോക ജനതയ്‌ക്ക് മുമ്പില്‍ വിസ്‌മയം തീര്‍ക്കുകയാണ് ഈ കൊച്ചുപയ്യന്‍.
നിന്റെ ആഗ്രഹമെന്തെന്ന ചോദ്യത്തിന് കള്‍റയ്‌ക്ക് വ്യക്‌തമായ മറുപടിയുണ്ട്. സ്വന്തം കഴിവിലൂടെ ലോകത്തിന്റെ നെറുകയിലെത്താനാണത്രെ ഈ യോഗ വിദഗ്‌തന്റെ ശ്രമം. നിലവില്‍ അമേരിക്കന്‍ വംശജനായ ഡാനിയല്‍ ബ്രൗണിങ് സ്‌മിത്താണ് 'വേള്‍ഡ്‌സ് മോസ്‌റ്റ് ഫ്‌ളെക്‌സിബിള്‍ പേഴ്‌സന്‍' എന്ന സ്‌ഥാനത്തിന് ഉടമ. ഈ സ്‌ഥാനം സ്വന്തം പേരിനൊപ്പം എഴുതിച്ചേര്‍ക്കാനുള്ള തീവ്ര പരിശ്രമം ഈ കൗമാരക്കാരന്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
from kerala news edited
via IFTTT