121

Powered By Blogger

Tuesday, 24 March 2015

വരുന്നു വെള്ളത്തിനും എ.ടി.എം









Story Dated: Tuesday, March 24, 2015 03:44



mangalam malayalam online newspaper

സോങ്ക്,യു.പി: ഭാവിയില്‍ ജലദൗര്‍ലഭ്യം നേരിടാനുള്ള നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പണം സ്വീകരിക്കുന്ന എ.ടി.എം കൗണ്ടറുകള്‍ക്ക് സമാനമായ ജല എ.ടി.എം പദ്ധതിയാണ് യു.പിയിലെ മഥുരയില്‍ നടപ്പാക്കുന്നത്. സോങ്ക് ഗ്രാമത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ ആദ്യ എ.റ്റി.എം തുറക്കുന്നത്. ഇന്ത്യയിലേ സ്വര്‍ണ്ണ ഖനിയെന്നാണ് മഥുര ജില്ല. എന്നാല്‍ ഇവിടെ ജലത്തിനു കടുത്ത ക്ഷാമം നേരിടുന്നതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു എ.ടി.എം, തുറക്കാന്‍ തീരുമാനിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കും. മിഷനില്‍ നിന്ന് ലഭിക്കുന്നത് സുരക്ഷിതവും ശുദ്ധവുമായ കുടിവെളളമാണെന്നു ടൗണ്‍ എക്‌സിക്ക്യുട്ടീവ് ഓഫീസര്‍ റാഅസ്‌റിയ കമല്‍ പറഞ്ഞു.


പണം എടുക്കുന്ന പോലെ തന്നെയാണ് മിഷന്റെ പ്രവര്‍ത്തനം. മിഷനില്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് പ്രീപെയിഡ് കാര്‍ഡ് നിക്ഷേപിക്കുമ്പോള്‍ വെളളം ലഭിക്കുന്നു. എ.റ്റി.എംല്‍ നിന്ന് ലഭിക്കുന്ന ജലത്തിന് 10 മുതല്‍ 20 പൈസ മാത്രമാണ് ഈടാക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായാണ് ജലം ലഭിക്കുന്നത്. പണം എടുക്കുന്ന എ.റ്റി.എം ഉപയോഗിക്കുന്ന പോലെ തന്നെ കാര്‍ഡ് നിക്ഷേപിച്ച ശേഷം ആവശ്യമായ ജലത്തിന്റെ അളവ് നിര്‍ദേശിക്കാം. ഇതനുസരിച്ച് എ.ടി.എമ്മിലെ പൈപ്പില്‍ നിന്ന് മിഷനില്‍ രേഖപെടുത്തിയ തുകയ്ക്കുളള ജലം ലഭിക്കുന്നു. ഒരു എ.ടി.എം മിഷനില്‍ നിന്ന് 2,500 കുടുംബങ്ങളുടെ ദാഹമകറ്റാനുള്ള വെള്ളം ലഭിക്കും. 20,000 ലിറ്റര്‍ പ്ലാന്റിന് 19 ലക്ഷം രൂപയോളം ചെലവ് വരുന്നതായി അധികൃതര്‍ പറയുന്നു.










from kerala news edited

via IFTTT